പാലക്കാട് തത്തമംഗലം സ്കൂളിൽ വിദ്യാർഥികൾ ഒരുക്കിയ പുൽക്കൂട് തകർത്തു

പാലക്കാട്: പാലക്കാട് നല്ലേപ്പള്ളി ഗവ.യു.പി സ്കൂളിൽ വി.എച്ച്.പി പ്രവർത്തകർ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധം കനക്കവേ പാലക്കാട്ടെ മറ്റൊരു സ്കൂളിൽ പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് തത്തമംഗലം ചെന്താമര നഗർ ജി.ബി.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച പുൽക്കൂടാണ് തകർത്തത്.

സ്കൂൾ വരാന്തയിലാണ് പുൽകൂട് സ്ഥാപിച്ചിരുന്നത്. വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം സ്കൂൾ അടച്ചപോയ സ്കൂൾ അധികൃതർ തിങ്കളാഴ്ച രാവിലെ പത്തിന് സ്കൂളിലെത്തിയപ്പോഴാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടത്. പൂൽക്കൂടിനടുത്ത് സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ, നക്ഷത്രം, അലങ്കാരങ്ങൾ എന്നിവയും പുറത്തെടുത്ത് സ്കൂൾ മുറ്റത്ത് പലയിടത്തായി ഉപേക്ഷിച്ചിട്ടുണ്ട്. സ്കൂളിൽ സി.സി. ടി.വിയില്ല. സ്കൂൾ അധികൃതരുടെ പരാതിയിൽ ചിറ്റൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

നല്ലേപ്പിള്ളിയിലെ സംഭവത്തിന് പിന്നിലുള്ളവർ തന്നെയാണ് തത്തമംഗലം സ്കൂളിലെ പുൽക്കൂട് തകർത്തതിനും പിന്നിലെന്ന് സംശയിക്കുന്നതായി സ്കൂൾ സന്ദർശിച്ച മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  

ന​ല്ലേ​പ്പി​ള്ളി ഗ​വ. യു.​പി സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റിയ വി.എച്ച്.പി നേതാക്കൾ ക്രി​സ്മ​സ് ആ​ഘോ​ഷം തടസ്സപ്പെടുത്തിയ സംഭവത്തിൽ ​നല്ലേ​പ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കും​ത​റ കെ. ​അ​നി​ൽ​കു​മാ​ർ (52), മാ​നാം​കു​റ്റി ക​റു​ത്തേ​ട​ത്ത്ക​ളം സു​ശാ​സ​ന​ൻ (52), തെ​ക്കു​മു​റി വേ​ലാ​യു​ധ​ൻ (58) എ​ന്നി​വ​രെ​യാ​ണ് ചി​റ്റൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിരുന്നു.

സ്കൂ​ളി​ൽ അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​വ​ധി തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്രതികളെത്തി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തിയത്. ക്രിസ്മസ് വ​സ്ത്ര​ങ്ങൾ കുട്ടികൾ ധരിച്ചതിനെ ഇവർ ചോ​ദ്യം ചെ​യ്തു. ശ്രീ​കൃ​ഷ്ണ​ജ​യ​ന്തിയല്ലാതെ മ​റ്റൊ​രാ​ഘോ​ഷ​വും വേ​ണ്ടെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ നി​ല​പാ​ട്.

Tags:    
News Summary - Palakkad Thattamangalam school christmas crib destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.