കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിന് ഇടക്കാല സ്‌റ്റേ

കൊച്ചി: മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. ഒരുമാസത്തേക്കാണ് ഇടക്കാല സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. എന്നാൽ അന്വേഷണം തുടരുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. എതിർകക്ഷികൾക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള നടപടിക്കെതിരെ കെ.എം ഷാജി സമർപിച്ച ഹരജിയിലാണ് ഉത്തരവ്. കെ.എം ഷാജി എം.എല്‍.എയായിരുന്ന അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ മാനേജ്മെന്‍റിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങിയെന്നതിലാണ് ഇ.ഡി കേസെടുത്തിരുന്നത്. ഈ കേസില്‍ ആശാ ഷാജിയുടെ 25 ലക്ഷം രൂപ വരുന്ന സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്. ഏപ്രിൽ 12 നാണ് സ്വത്തു കണ്ടുകെട്ടാൻ ഉത്തരവിറക്കിയത്.

എന്നാൽ തനിക്കെതിരെ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014 ലുള്ളതാണെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് 2018 ജൂലായ് 26 മുതലാണെന്നും ഷാജിയുടെ ഹരജിയിൽ പറയുന്നു. മാത്രമല്ല. 30 ലക്ഷത്തിൽ താഴെയുള്ള കേസുകളും ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് കെ.എം ഷാജിയുടെ ഹരജിയിൽ പറയുന്നത്. 

Tags:    
News Summary - കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിന് ഇടക്കാല സ്‌റ്റേ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT