കോഴിക്കോട്: ആറുവരിയിൽ വികസിപ്പിക്കുന്ന ദേശീയപാത 66ന്‍റെ പ്രവൃത്തികൾ അതിവേഗത്തിലാണ് പൂർത്തിയാകുന്നത്. പണി പൂർത്തിയാകുന്ന മുറയ്ക്ക് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നുമുണ്ട്. നിർമാണം പൂർത്തിയാകുന്നതോടെ യാത്ര സുഗമമാകും. എന്നാൽ, ടോൾബൂത്തുകൾ ഓരോ ജില്ലയിലും കാത്തിരിക്കുന്നുണ്ട്.
ആറ് വരിയായി വികസിപ്പിക്കുന്ന 589 കിലോമീറ്ററിൽ 50–60 കിലോമീറ്റർ പിന്നിടുമ്പോൾ ഒരു ടോൾബൂത്ത് എന്ന നിലയിലാണ് ക്രമീകരിക്കുന്നത്. ആകെ 11 ടോൾ ടോൾബൂത്തുകളാണുണ്ടാവുക. കൊല്ലത്തും തിരുവനന്തപുരത്തും മാത്രം രണ്ട് വീതവും മറ്റ് ജില്ലകളിൽ ഓരോ ടോൾബൂത്തുമാണുണ്ടാവുക. ദേശീയപാത അതോറിറ്റി നേരിട്ടാകും ടോൾ പിരിക്കുക. റോഡിന്റെ നിർമാണച്ചെലവ് പൂർണമായി പിരിച്ചെടുത്തുകഴിഞ്ഞാൽ ടോൾ തുക 40 ശതമാനമായി കുറയ്ക്കാനാണ് ധാരണ.
റോഡിന്‍റെ നിർമാണച്ചെലവ് കണക്കാക്കിയാവും ടോൾ നിരക്കെന്നാണ് ലഭിക്കുന്ന വിവരം. ഫ്ലൈഓവറുകൾകൂടി കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുക. അതിനാൽ ഓരോ പ്ലാസയിലും നിരക്ക് വ്യത്യസ്തമായിരിക്കും.
ടോൾ പ്ലാസകൾ ഇവിടങ്ങളിൽ
കാസർകോട് - പുല്ലൂർ പെരിയ
കണ്ണൂർ - കല്യാശ്ശേരി
കോഴിക്കോട് - മാമ്പുഴ
മലപ്പുറം - വെട്ടിച്ചിറ
തൃശ്ശൂർ - നാട്ടിക
എറണാകുളം - കുമ്പളം
ആലപ്പുഴ - കൊമ്മാടി
കൊല്ലം - ഓച്ചിറ, കല്ലുവാതുക്കൽ
തിരുവനന്തപുരം - തിരുവല്ലം, ആക്കുളം
(ലോക്സഭയിൽ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ വിവരം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.