നാദാപുരം: 12 മണിക്കൂർ തുടർച്ചയായി ഹാസ്യാവതരണം നടത്തിയ മാർബ്ൾ തൊഴിലാളിക്ക് ഗിന്നസ് റെക്കോഡ്. വാണിമേൽ പുതുക്കുടി പറമ്പത്ത് വിനീതാണ് അപൂർവ നേട്ടത്തിന് ഉടമയായത്.
ഫ്ലവേഴ്സ് ചാനൽ അങ്കമാലിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വിനീത് അടങ്ങുന്ന ടീം 12 മണിക്കൂർ കോമഡി അവതരിപ്പിച്ച് കാണികളെ അമ്പരപ്പിച്ചത്. ഏഴുമാസം മുമ്പായിരുന്നു പരിപാടി. 10 മണിക്കൂറിൽതന്നെ ഗിന്നസ് ബുക്കിൽ ഇടം നേടാനായി. കോവിഡ് ആയതിനാൽ കഴിഞ്ഞദിവസമാണ് അംഗീകാരത്തിനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചത്.
ദീർഘകാലമായി മാർബ്ൾ ജോലിചെയ്യുന്ന വിനീത് ആദ്യമായാണ് ചാനൽ ഷോയിൽ പങ്കെടുക്കുന്നത്. നാട്ടിൻ പുറങ്ങളിലെ ഹാസ്യപരിപാടികളിൽ സജീവമായ വിനീത് നാടൻ ഭാഷാശൈലിയിലൂടെയാണ് കോമഡി അവതരിപ്പിച്ചത്. പുതുക്കുടി കണാരെൻറയും ദേവിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.