പറവൂർ: പുത്തൻവേലിക്കരയിൽ കായലിൽ മണൽ വാരിക്കൊണ്ടിരുന്ന നാലു വഞ്ചികൾ പൊലീസ് പിടികൂടി. 17 പേർ അറസ്റ്റിൽ. മാഞ്ഞാലി കളത്തിൽ അനിൽ (45), പുത്തൻവേലിക്കര നികത്തുംതറ പരമേശ്വരൻ (55), മാഞ്ഞാലി അനന്തൻ കാട് ഷിജു (40), ഐക്കരേത്ത് അനീഷ് (39), തിരുവഞ്ചിക്കുളം കൂവപ്പറമ്പിൽ വിജേഷ് (41), കൊച്ചങ്ങാടി മഠത്തിപ്പറമ്പിൽ വിനോദ് (44), മൂത്തകുന്നം വേലിക്കകത്ത് തമ്പി (57), വടക്കുംപുറം കൈതത്തറ മനോജ് (40), ഉല്ലാസ് നഗർ തറയിൽ ഫ്രാൻസിസ് (46), ഫെറിക്കടവ് കോനത്ത് ആന്റണി (50), കുറുമ്പൻ തുരുത്ത് മുട്ടിക്കൽ നൈഷു (45), ഓളാട്ടുപുരത്ത് തോമസ് (52), കഥനാട്ട് ഷജിത്ത് (39), കോട്ടുവള്ളിക്കാട് പുഴമ്പിള്ളിശേരി ബാബു (55), മുനിപ്പറമ്പിൽ റെജി (42), ചേന്ദമംഗലം അമ്മൻചേരിൽ രാമകൃഷ്ണൻ (57), കൊടുങ്ങല്ലൂർ കോഴിപ്പറമ്പിൽ സുധി (50) എന്നിവരാണ് പിടിയിലായത്.
കുരിശങ്കൽക്കടവിൽ നിന്ന് 150 മീറ്റർ ദൂരെ പുഴയിൽ നിന്ന് മണൽ വാരിക്കൊണ്ടിരുന്ന സംഘമാണ് ആദ്യം പിടിയിലായത്. സംഘം തോട്ടി ഉപയോഗിച്ചാണ് മണൽ വാരിക്കൊണ്ടിരുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ രാത്രി പത്തരയോടെ കടവിൽ നിന്ന് 200 മീറ്റർ ദൂരെ മണൽ വാരുകയായിരുന്ന അഞ്ചു പേരടങ്ങുന്ന സംഘത്തെ മണലും വഞ്ചിയും ഉൾപ്പടെ കസ്റ്റഡിയിലെടുത്തു. രാത്രി നടന്ന പരിശോധനയിൽ മറ്റൊരു സംഘത്തേയും പിടികൂടി. മണൽ വാരുന്നതിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലാണ് മണൽ മാഫിയയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.