പള്ളിക്കരയിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു

കാഞ്ഞങ്ങാട്: പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന് സമീപം രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ രബിസിങ്, അജു സിങ് എന്നിവരാണ് മരിച്ചത്.

ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്ററോളംമാറി റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. അതിഥി തൊഴിലാളികളായ ഇവർ ട്രെയിൻ തട്ടി തെറിച്ചു വിണതാണെന്ന് സംശയിക്കുന്നു.

കുണിയ ഭാഗത്ത് ചെങ്കൽക്വാറിയിലെ തൊഴിലാളികളാണ് രബിസിങ്ങും അജു സിങ്ങും. ബേക്കൽ പൊലീസ് സ്ഥലത്ത് എത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - 2 men run over by train pallikkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.