ന്യൂഡല്‍ഹി: എ.ഡി.ജി.പിയും വിജിലന്‍സ് ഡയറക്ടറുമായ മനോജ് എബ്രഹാം, കൊച്ചി ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോര്‍ജ് എന്നിവർക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ഉൾപ്പെടെ കേരള പൊലീസിലെ 12 പേർക്ക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സേനാ മെഡൽ. 10 പേർക്ക് സ്തുത്യര്‍ഹസേവനത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്.
വി.യു. കുര്യാക്കോസ് (ഡെപ്യൂ. കമീഷണർ, കൊച്ചി), പി.എ. മുഹമ്മദ് ആരിഫ് (എസ്.പി, കേരള പൊലീസ് അക്കാദമി തൃശൂര്‍), ടി.കെ. സുബ്രഹ്മണ്യന്‍ (എസ്.പി, ട്രെയ്‌നിങ് അസിസ്റ്റന്റ് ഡയറക്ടര്‍, പൊലീസ് അക്കാദമി തൃശൂര്‍), പി.സി. സജീവന്‍ (എസ്.പി, ആന്റി കറപ്ഷന്‍ ബ്യൂറോ നോര്‍ത്ത് റേഞ്ച്, കോഴിക്കോട്), കെ.കെ. സജീവ് (എ.സി.പി, ജില്ല ക്രൈം റെക്കോഡ് ബ്യൂറോ, തൃശൂര്‍ സിറ്റി), അജയകുമാര്‍ വേലായുധന്‍ നായര്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം, തിരുവനന്തപുരം), ടി.പി. പ്രേമരാജന്‍ (എ.സി.പി, ക്രൈം ബ്രാഞ്ച് കണ്ണൂര്‍ സിറ്റി), അബ്ദുറഹീം അലിക്കുഞ്ഞ് (ഡിവൈ.എസ്.പി, സ്പെഷല്‍ ബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, തിരുവനന്തപുരം), രാജു കുഞ്ചന്‍ വെളിക്കകത്ത് (എ.സി.പി, തൃശൂർ സിറ്റി), എം.കെ. ഹരിപ്രസാദ് (ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍, കോഴിക്കോട്)എന്നിവർക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരം.
ധീരതക്കുള്ള പുരസ്കാരത്തിന് 347 പേര്‍ ഉൾപ്പെടെ 1082 പേരാണ് ഈ വർഷത്തെ സേനാമെഡലിന് അർഹരായത്. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിപുരസ്‌കാരത്തിന് അഗ്നിരക്ഷാസേന വിഭാഗത്തില്‍ കേരളത്തില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍ കെ. മനോജ് കുമാര്‍ അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിന് ജില്ല ഫയര്‍ ഓഫിസര്‍ എന്‍. രാമകുമാര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ വിജയന്‍ നടുത്തൊടികയില്‍, സീനിയര്‍ ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍ അനില്‍കുമാര്‍ മേപ്പുറത്ത് എന്നിവരും അര്‍ഹരായി.
ജയില്‍ സേവന പുരസ്‌കാരങ്ങള്‍ക്ക് കേരളത്തില്‍നിന്ന് രണ്ടുപേര്‍ അര്‍ഹരായി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അസി. സൂപ്രണ്ട് വി.ആര്‍. അജയ് കുമാറും സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് അസി. സൂപ്രണ്ട് കെ. ശ്യാമളാംബികയുമാണ് അര്‍ഹരായത്. ജയില്‍ വിഭാഗത്തില്‍ രാജ്യത്താകെ ഏഴുപേര്‍ക്ക് വിശിഷ്ട സേവനത്തിനും 38 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനും പുരസ്‌കാരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.