കോഴിക്കോട്: ആര്‍. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്താല്‍ കൈയടി ലഭിക്കുക അദ്ദേഹത്തിനായിരിക്കുമെന്ന് പ്രധാനമന്ത്രിക്കറിയാമെന്നും അതിനാലാണ് മുഖ്യമന്ത്രി വിട്ടുനില്‍ക്കണമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചതെന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുഖ്യമന്ത്രി പങ്കെടുത്താല്‍ പ്രധാനമന്ത്രി പങ്കെടുക്കില്ളെന്നാണ് പറയുന്നത്. അങ്ങനെ പറയുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ബി.ജെ.പിയുടെ ആവശ്യപ്രകാരമാണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ട് വരണ്ടായെന്നു പറയുന്നത് വിളിച്ചുണര്‍ത്തിയിട്ട് ചോറില്ലാ എന്നുപറഞ്ഞപോലെയാണ്. വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് വ്യക്തമായെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
മുഖ്യമന്ത്രി വന്നാല്‍ അവിടെ ബഹളമുണ്ടാകുമെന്നാണ് പറയുന്നത്. അങ്ങനെയൊരു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ളെന്നാണ് കേന്ദ്രം പറയുന്നത്. ഉണ്ടെങ്കില്‍ തന്നെ അത് കേരളത്തിന് കൈമാറാണ്ടതാണ്. അതുണ്ടായിട്ടില്ല. ഇതെല്ലം വെറും കെട്ടുകഥ മാത്രമാണ്. ശ്രീനാരായണ ഗുരുവിന്‍െറ ദര്‍ശനങ്ങള്‍ക്കു വിരുദ്ധമായാണ് ഇപ്പോള്‍ വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നതെന്നും ഇതെല്ലാംകൊണ്ട് മുഖ്യമന്ത്രിയുടെ നിലവാരം ഉയരുക മാത്രമെയുള്ളുവെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.