വിദ്യാഭ്യാസമേഖലയിൽ കോഴ വ്യാപകമെന്ന് ആൻറണി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ കോഴ വ്യാപകമാണെന്ന് കോൺഗ്രസ് നേതാവ് എ.കെ ആൻറണി. ഒന്നാം ക്ലാസ് മുതൽ കോഴ വാങ്ങാൻ ആരംഭിക്കുന്നു. സ്കൂൾ പ്രവേശം മുതൽ അധ്യാപക നിയമനം വരെ കോഴ വാങ്ങിയാണ് നടത്തുന്നത്. അഴിമതിയുടെ തുടക്കം വിദ്യാഭ്യാസ മേഖലയിലാണ്. ഭയാനകമായ അന്തരീക്ഷമാണ് വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നതെന്നും ആൻറണി വ്യക്തമാക്കി. തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭാവന എന്ന പേരിൽ കുട്ടികളിൽ നിന്ന് വാങ്ങുന്ന സമ്പ്രദായത്തിന് ഏതെങ്കിലും കാലത്ത് അവസാനമുണ്ടാകണം. എന്നാൽ മാത്രമേ അഴിമതി അവസാനിക്കൂ. അഴിമതി നടത്തുന്നവർ വലിയ സ്വാധീനമുള്ളവരാണ്. കേരളത്തിലെ വിവിധ സമുദായങ്ങൾക്ക് നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് വ്യക്തമാക്കണമെന്നും ആൻറണി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.