കുമ്മനം രാജശേഖൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായേക്കും

കൊച്ചി: ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായേക്കും. സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃയോഗം നാളെ ചേരാനിരിക്കെ കുമ്മനത്തെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. രാവിലെയുള്ള വിമാനത്തില്‍ കുമ്മനം ഡല്‍ഹിയിലേക്ക് പോയി.

നാളെ ഡല്‍ഹിയില്‍ നടക്കുന്ന ബി.ജെ.പി. നേതാക്കളുടെ യോഗത്തില്‍ കുമ്മനം പങ്കെടുക്കും. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുമ്മനം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, ആര്‍എസ്.എസ് മുഖപത്രം ഓര്‍ഗനൈസറിന്‍റെ മുന്‍ പത്രാധിപരായ ആര്‍.ബാലശങ്കറിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്നിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.