തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള പരീക്ഷണപ്പറക്കല്‍ ജനുവരിയില്‍ നടക്കുമെന്ന് മന്ത്രി കെ. ബാബു നിയമസഭയില്‍ അറിയിച്ചു. സെപ്റ്റംബറില്‍ വാണിജ്യ അടിസ്ഥാനത്തിലെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും സണ്ണി ജോസഫിന്‍െറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.
റണ്‍വേയുടെ നീളം 3050 മീറ്ററില്‍നിന്ന് 3400 ആയി നീട്ടാനുള്ള സര്‍വേ പൂര്‍ത്തിയായി. റണ്‍വേക്ക് നീളം 4000 മീറ്റര്‍ വേണമെന്ന പ്രചാരണം ശരിയല്ല. 4000 മീറ്റര്‍ റണ്‍വേ ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു വിമാനത്താവളങ്ങള്‍ക്ക് മാത്രമാണുള്ളത്. നിലവിലെ റണ്‍വേയില്‍ ബോയിങ് 747, 777 പോലുള്ള വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാകും. റണ്‍വേയുടെ 65 ശതമാനവും ടെര്‍മിനലിന്‍െറ 55 ശതമാനവും പൂര്‍ത്തിയായി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പെയ്ത ശക്തമായ മഴയും പാറപൊട്ടിക്കുന്നതിന് എതിരായ പ്രാദേശിക പ്രതിഷേധവും മൂലം അഞ്ച് മാസത്തെ കാലതാമസമുണ്ടായി.
പദ്ധതിക്ക് ആവശ്യമായ 2200 ഏക്കറില്‍ 1891.01 ഏക്കറും റണ്‍വേക്കുള്ള 11.44 ഏക്കറില്‍ 10.52 ഏക്കറും ഏറ്റെടുത്തു. എമര്‍ജന്‍സി റോഡിനുള്ള 40 സെന്‍റ് ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്. റണ്‍വേക്കുള്ള 75 ഏക്കര്‍ ഉള്‍പ്പെടെ ഇനി 206 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുണ്ട്. ചില കയര്‍ സഹകരണസംഘങ്ങള്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാതെ സര്‍ക്കാര്‍ നല്‍കിയ പണം ബാങ്കില്‍ നിക്ഷേപിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ പറഞ്ഞു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം നല്‍കുന്നതും കയര്‍ കടാശ്വാസപദ്ധതി വീണ്ടും നടപ്പാക്കുന്നതും പരിഗണനയിലാണെന്നും തോമസ് ഐസക്കിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.