വാഹനങ്ങളുടെ താല്‍ക്കാലിക രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം വരുന്നു

തിരുവനന്തപുരം: വാഹനങ്ങളുടെ താല്‍ക്കാലിക  രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്. വാഹനഡീലര്‍മാക്ക് രജിസ്ട്രേഷന്‍ നടപടികള്‍ നിര്‍വഹിക്കാവുന്ന തരത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്‍െറ വെബ്സൈറ്റില്‍ ക്രമീകരണമേര്‍പ്പെടുത്തിയാണ് പുതിയ സംവിധാനം. രണ്ടാഴ്ചക്കകം ഇത് പ്രാബല്യത്തിലാകും. ഇതിനുള്ള സോഫ്റ്റ്വെയര്‍ തയാറാക്കല്‍ എന്‍.ഐ.സിയുടെ  നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ കൈകാര്യ ചാര്‍ജ് എന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് അനധികൃതമായി ഡീലര്‍മാര്‍ തുക ഈടാക്കുന്നതായി പരിശോധനയില്‍ കണ്ടത്തെിയതിനെതുടര്‍ന്നാണ് നടപടി. വാഹനത്തിന്‍െറ നികുതി ഓണ്‍ലൈനായി അടക്കുന്നതിനുള്ള സംവിധാനവും ഇതോടൊപ്പം പ്രാബല്യത്തില്‍ വരും.
താല്‍ക്കാലിക രജിസ്ട്രേഷനും നികുതിയടക്കലും ഓണ്‍ലൈനാകുന്നതോടെ കൈകാര്യചാര്‍ജിനത്തിലുള്ള ചൂഷണത്തില്‍ നിന്ന് ഉപഭോക്താക്കള്‍ മോചിതരാകുമെന്നാണ് വിലയിരുത്തല്‍.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.