ആന്‍റണിയുടെ ചികിത്സ ആരംഭിച്ചു

ന്യൂയോര്‍ക്: വിദഗ്ധ പരിശോധനകള്‍ക്കും ചികിത്സക്കുമായി അമേരിക്കയില്‍ എത്തിയ മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണിക്ക് പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചു. പ്രശസ്തമായ റോച്ചസ്റ്റര്‍ മയോ ക്ളിനിക്കിലാണ് പരിശോധനകള്‍.
പരിശോധനകള്‍ വ്യാഴാഴ്ച കൂടി തുടരും. പരിശോധനയില്‍ ആശങ്കയുളവാക്കുന്ന ഒന്നുമില്ളെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രി രമേശ് ചെന്നിത്തല, ആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണി, മകന്‍ അനില്‍ ആന്‍റണി എന്നിവരും കൂടെയുണ്ട്.
മയോ ക്ളിനിക് ഇന്‍റര്‍നാഷനല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. അമിത്ഘോഷ്, ഭാര്യയും മലയാളിയുമായ ഡോ. കാര്‍ത്തിക ഘോഷ്, അര്‍ബുദരോഗ ചികിത്സാ വകുപ്പ് മേധാവിയും മലയാളിയുമായ ഡോ. ഷാജികുമാര്‍ എന്നിവര്‍ പരിശോധനകള്‍ നടത്തി. അടുത്ത ദിവസങ്ങളില്‍ യൂറോളജി, എന്‍േറാക്രൈനോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കും. ഇന്ത്യയില്‍നിന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ, ഭരണരംഗത്തെ പ്രമുഖര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. രമേശ് ചെന്നിത്തല 28ന് കേരളത്തിലേക്ക് മടങ്ങും. താമസിയാതെ ആന്‍റണിക്കും മടങ്ങാനാവുമെന്നാണ് പ്രതീക്ഷ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.