ബാര്‍കോഴ കേസ് യു.ഡി.എഫ് തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം –എ.കെ. ആന്‍റണി

കോട്ടയം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. കോട്ടയം പ്രസ്ക്ളബില്‍ സംഘടിപ്പിച്ച ‘ത്രിതലം-2015’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് കോടതിവിധി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഒരുവിധത്തിലും ബാധിക്കില്ല.  കോടതിവിധിയുടെ പേരില്‍ ഇടതുപക്ഷത്തേക്ക് ജനങ്ങള്‍കൂട്ടത്തോടെ വോട്ടുചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. തുടരന്വേഷണം നടക്കുന്നതിനാല്‍ അതിനപ്പുറമുള്ള കമന്‍റ് ഇപ്പോള്‍ പറയുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ യു.ഡി.എഫിന് ബദലായി ഇടതുപക്ഷത്തെ ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹര്യമാണുള്ളത്. വടക്കേ ഇന്ത്യയില്‍ രൂപകൊണ്ട ധൂമകേതുവിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. ദേശീയതലത്തിലെ ആര്‍.എസ്.എസ്, സംഘ്പരിവാര്‍ ആക്രമണങ്ങളെ ചെറുക്കാന്‍  കോണ്‍ഗ്രസുമായി സഹകരിക്കാതെ പറ്റില്ളെന്ന് സി.പി.എമ്മിന് വരെയറിയാം. അതുകൊണ്ട് അരുവിക്കരയെക്കാള്‍ അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഒരിക്കല്‍ക്കൂടി ഹൈവോള്‍ട്ടേജ് ഷോക് ട്രീറ്റ്മെന്‍റ്  നല്‍കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു.
ജനവികാരവും മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന ചുവരെഴുത്ത് മനസ്സിലാക്കാന്‍ സി.പി.എം തയാറാകുന്നില്ല. വടക്കേ ഇന്ത്യയില്‍ ഭക്ഷണശൈലി എന്താണെന്ന് തീരുമാനിക്കുകയും എന്ത് എഴുതണമെന്ന് നിശ്ചയിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ്-സംഘ്പരിവാറുകളുടെ വര്‍ഗീയ ധ്രുവീകരണത്തിനും അസഹിഷ്ണതക്കുമെതിരെ കേരളം താക്കീതായി മാറും.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ആരു നയിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഇപ്പോള്‍, ഇതു സംബന്ധിച്ച ചര്‍ച്ചക്ക് പ്രസക്തിയില്ല.
വി.എം. സുധീരന്‍ അധ്യക്ഷ പദവിയിലത്തെിയതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളികള്‍ കുറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് രാഹുല്‍ ഗാന്ധി എത്തും. അതിന്‍െറ സമയം എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ല. സമയമാകുമ്പോള്‍ അത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളഹൗസിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയിലെ മലയാളികള്‍  ആശങ്കയിലാണ്. ആളുകളുടെ അടുക്കള പരിശോധിക്കാന്‍ സംഘ്പരിവാര്‍ തീരുമാനിക്കുന്ന അവസ്ഥയാണ്.
കോണ്‍ഗ്രസിന്‍െറ ശക്തി തിരിച്ചറിഞ്ഞാണ് ബിഹാറില്‍ ജനതാദള്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ സി.പി.എം മാത്രം വിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.