തൃശൂരില്‍ നാലിടത്ത് നാളെ റീപോളിങ്

മലപ്പുറം: വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് പോളിങ് മുടങ്ങിയ തൃശൂര്‍ ജില്ലയിലെ നാലിടത്ത് നാളെ റീപോളിങ്. തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ പൂതനക്കര വാര്‍ഡില്‍ അഗ്രികള്‍ച്ചര്‍ ക്വാര്‍ട്ടേഴ്സ് ആക്കപ്പറമ്പ് ബൂത്ത് രണ്ട്, പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ക്കുളം വാര്‍ഡില്‍ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തിലെ ബൂത്ത്, അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നത്തങ്ങാടി വാര്‍ഡില്‍ ജി.യു.പി സ്കൂള്‍ സി. ബ്ളോക്ക് ബൂത്ത്, എറവ് സൗത്ത് ടി.എഫ്.എം സ്കൂള്‍ വെസ്റ്റ് ബ്ളോക് എന്നിവിടങ്ങളിലാണ് നാളെ റീപോളിങ്ങിന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടത്.
മലപ്പുറത്ത് 32 ബൂത്തില്‍ റീപോളിങ് വേണമെന്ന് ജില്ലാ കലക്ടര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ചര്‍ച്ച നടത്തിവരികയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.