ആന്തൂരില്‍ മുഴുവന്‍ സീറ്റിലും എല്‍.ഡി.എഫ്

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ 28 വാര്‍ഡില്‍ 14 സി.പി.എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ അവശേഷിക്കുന്ന സീറ്റിലും എല്‍.ഡി.എഫ് ജയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ ആളില്ലാത്തതിനാല്‍ സി.പി.എമ്മിന്‍റെ 14 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്‍റെ ഭാര്യ പി.കെ ശ്യാമളയും ഇങ്ങനെ തെരെഞ്ഞെടുക്കപ്പെട്ടവരില്‍ വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.