തിരുവനന്തപുരം: തെരഞ്ഞെടുപ്പുഫലം സര്‍ക്കാറിന്‍െറ വിലയിരുത്തലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനവിധി അംഗീകരിച്ച് രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പുഫലം മതനിരപേക്ഷശക്തികള്‍ നേടിയ വിജയമാണ്. വര്‍ഗീയശക്തികള്‍ക്കെതിരെ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചിലയിടത്ത് ബി.ജെ.പി രണ്ടാംസ്ഥാനത്തത്തെിയത് ഗൗരവപൂര്‍വം പരിശോധിക്കണം. എന്നാല്‍, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ മുന്നേറ്റം അവര്‍ക്ക് നിലനിര്‍ത്താനായില്ല. തിരുവനന്തപുരം പാര്‍ലമെന്‍റ് സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായത് യു.ഡി.എഫിന്‍െറ രാഷ്ട്രീയഅടിത്തറ തകരുന്നതിന്‍െറ തെളിവാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ വഞ്ചനക്കെതിരായ പ്രതികരണമാണ് കൊല്ലത്ത് ആര്‍.എസ്.പിക്ക് ഏറ്റ തിരിച്ചടി. എല്‍.ഡി.എഫ്വിജയത്തിന്‍െറ പ്രധാനഘടകത്തിലൊന്ന് മന്ത്രി കെ.എം. മാണിക്കെതിരായ കോടതിവിധിയാണെന്നും കോടിയേരി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.