കോലഞ്ചേരി: കിഴക്കമ്പലം കാച്ചപ്പിള്ളി ജ്വല്ലറി മോഷണക്കേസുമായി ബന്ധപ്പെട്ട് തടിയൻറവിട നസീറിനെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി. ബംഗളൂരുവിൽ ജയിലിൽ കഴിയുന്ന നസീറിനെ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
ബംഗളൂരു പൊലീസിെൻറ പ്രത്യേക സായുധസംഘത്തിെൻറ സുരക്ഷയിൽ വ്യാഴാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിച്ച നസീറിനെ 25ഓളം കേരള പൊലീസിെൻറ അകമ്പടിയോടെയാണ് കോടതിയിൽ കൊണ്ടുവന്നത്്. കേസ് വാദം കേൾക്കാനായി ഈ മാസം 28ലേക്ക് മാറ്റി. 2002 ജൂൺ 20ന് രാത്രി കടപൂട്ടി വീട്ടിലേക്ക് പോകുംവഴി കാച്ചപ്പിള്ളി ജ്വല്ലറി ഉടമ മാത്യു ജോണിനെയും മകനെയും ആക്രമിച്ച് രണ്ടേകാൽ കിലോ സ്വർണമാണ് കവർന്നത്.
സംഭവം നടന്ന് പത്ത് വർഷത്തിനുശേഷം 2012ലാണ് കേസുമായി ബന്ധപ്പെട്ട് കണ്ണൂർ മരക്കാർകണ്ടി കൊച്ചുപീടിയക്കൽ വീട്ടിൽ കെ.പി. ഷബീർ (33), പുക്കാട്ടുപടി നെല്ലിക്കാരുകുഴിയിൽ ബോംബ് ഇസ്മായിൽ എന്ന ഇസ്മായിൽ (33) എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനുള്ള മാർഗമായിരുന്നു കവർച്ചയെന്നും കവർന്ന സ്വർണം നസീറിന് കൈമാറിയെന്നുമുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നസീറിനെ കേസിൽ പ്രതിചേർത്തത്. ബംഗളൂരു സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കൽ, കശ്മീർ റിക്രൂട്ട്മെൻറ് കേസുകളിൽ പ്രതിയായ നസീർ നിലവിൽ ബംഗളൂരു ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.