അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച അനാവശ്യം –ജി. സുധാകരന്‍

ആലപ്പുഴ: അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച നടക്കുന്നത് അനാവശ്യമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ജി. സുധാകരന്‍ എം.എല്‍.എ. ഇടതുമുന്നണി അധികാരത്തില്‍ എത്തിയാല്‍ ആരാകും മുഖ്യമന്ത്രി എന്ന വാര്‍ത്തകളെ സംബന്ധിച്ചാണ് ഇങ്ങനെ പ്രതികരിച്ചത്. നല്ല എം.എല്‍.എമാരെ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. നിയമസഭയില്‍ എത്തുന്നത് കഴിവും മിടുക്കുമുള്ള എം.എല്‍.എമാരാകണം എന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടക്കേണ്ടത്. മങ്കൊമ്പില്‍ ചത്തെുതൊഴിലാളി യൂനിയന്‍ ഓഡിറ്റോറിയത്തില്‍ പുന$പ്രസിദ്ധീകരിച്ച ‘ധൂമകേതു’ എന്ന നാടകത്തിന്‍െറ പ്രകാശനം നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കരക്ക് നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടി അവരുടെ മുഖ്യമന്ത്രിയെ ആ സമയത്ത് തീരുമാനിക്കും. ചര്‍ച്ചക്കുള്ള സമയം അപ്പോഴാണ്. നൂറ് കഴുതകളെ ഒരു സിംഹം നയിക്കുന്നതാണോ, അതോ നൂറ് സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതാണോ മെച്ചം എന്ന അര്‍ഥംവരുന്ന ഇംഗ്ളീഷ് പഴമൊഴിയും അദ്ദേഹം ഉദ്ധരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.