മാണിയുടെ രാജി: ധാർമികത വ്യക്തിപരമെന്ന് എ.കെ ആൻറണി

കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്നും വിജിലന്‍സ് കോടതി ഉത്തരവിനെ അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിക്കും. അതില്‍ അഭിപ്രായം പറയാന്‍ ആഗ്രഹമില്ല. ധാരര്‍മികത വ്യക്തിപരമാണെന്നും ആന്റണി കോഴിക്കോട്ട് പറഞ്ഞു.

കേരളത്തില്‍ തന്റെ കാലം കഴിഞ്ഞു. കേരളത്തിലേക്ക് മടങ്ങാനല്ല ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിയാണെന്ന് പറഞ്ഞത്. അവിടെ എങ്ങനെയെങ്കിലും ജീവിക്കും. സംഘ്പരിവാറിന്റെ ആക്രമണത്തില്‍ എന്തെങ്കിലും സംഭവിക്കുമെങ്കില്‍ അങ്ങനെയാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന്റെയും സംഘ്പരിവാറിന്റെയും വിഷക്കാറ്റ് തടയാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് മാത്രമേ സാധിക്കൂ. ബിഹാറില്‍ വിശാല മുന്നണി രൂപീകരിച്ച് ബി.ജെ.പിയെ തടയാന്‍ ശ്രമിക്കുമ്പോഴാണ് മൂന്നാം മുന്നണിയുണ്ടാക്കി ബി.ജെ.പിക്കെതിരെയുള്ള വോട്ടില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സി.പി.എം ശ്രമിക്കുന്നതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.