രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായി നാദാപുരം സംഘര്‍ഷങ്ങള്‍

വാണിമേല്‍: അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കലാപങ്ങള്‍ വര്‍ഗീയവത്കരിക്കപ്പെടുന്ന നാദാപുരം പ്രദേശത്തിന്‍െറ രാഷ്ട്രീയ ചരിത്രം മുന്‍നിര്‍ത്തി നടത്തിയ ഗവേഷണപ്രബന്ധം രാജ്യാന്തരതലത്തില്‍ ചര്‍ച്ചയാവുന്നു.ഡല്‍ഹി സര്‍വകലാശാല ചരിത്രവിഭാഗം അസിസ്റ്റന്‍റ് പ്രഫസറും എഴുത്തുകാരനുമായ ഡോ. പി.കെ. യാസര്‍ അറഫാത്ത് നടത്തിയ പഠനമാണ് രാജ്യത്തെയും വിദേശങ്ങളിലെയും ചരിത്ര പണ്ഡിതന്മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. രാജ്യാന്തരതലത്തില്‍ പ്രശസ്തമായ ഗവേഷണ പ്രസിദ്ധീകരണമായ ‘ദ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി’ ഏപ്രില്‍ ഒമ്പതിന്‍െറ ലക്കത്തിലാണ് ‘നാദാപുരം പ്രഹേളിക -വടക്കെ മലബാറിലെ ആക്രമണത്തിന്‍െറയും വര്‍ഗീയതയുടെയും ചരിത്രം’ എന്ന തലക്കെട്ടില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. വാണിമേല്‍ സ്വദേശിയായ ഡോ. യാസര്‍ അറഫാത്ത്, ടി.വി.കെ. അന്ത്രുവിന്‍െറയും പോതുകണ്ടി ബീഫാത്തിമയുടെയും മകനാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.