തടിയന്‍റവിട നസീറിനെ സഹായിച്ചെന്ന കേസിലെ പ്രതിയെ മനോരോഗാശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവ്

കൊച്ചി: ബംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതിയായ തടിയന്‍റവിട നസീറിനെ സഹായിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ മനോരോഗ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം നോര്‍ത് പൊലീസ് സ്റ്റേഷന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്ത പെരുമ്പാവൂര്‍ വെങ്ങോല അല്ലപ്ര പൂത്തിരി ഹൗസില്‍ ഷഹനാസ് എന്ന അബ്ദുല്ലയെയാണ് തൃശൂരിലെ മനോരോഗാശുപത്രിയിലേക്ക് മാറ്റാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി ഉത്തരവിട്ടത്.
പ്രതി ജയിലിനുള്ളില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ജയിലധികൃതര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനത്തെുടര്‍ന്നാണ് നടപടി. ജയിലില്‍ അസ്വസ്ഥ പ്രകടനങ്ങളത്തെുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയപ്പോള്‍ ഡോക്ടര്‍ മനോരോഗം സ്ഥിരീകരിച്ചു. പ്രതി ആത്മഹത്യാ പ്രവണത കാണിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ജയിലധികൃതര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
 ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഷഹനാസിനെ അടുത്ത ദിവസം തന്നെ തൃശൂര്‍ മനോരോഗ കേന്ദ്രത്തിലെ പ്രത്യേക സെല്ലിലേക്ക് മാറ്റും. നേരത്തേ ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ മാനസിക പ്രശ്നങ്ങളുള്ള കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് തടിയന്‍റവിട നസീറിനെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ അവിടെ എത്തിയിരുന്നു. പിന്നീട് അവിടെനിന്ന് നസീറിനെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ നോര്‍ത് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോള്‍ ഇയാള്‍ പൊലീസ് സംഘത്തെ പിന്തുടര്‍ന്നു.
സംശയം തോന്നി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ ഇയാളില്‍നിന്ന് നസീറിന് നല്‍കാനുണ്ടായിരുന്ന കത്തുകള്‍ പിടിച്ചെടുത്തിരുന്നു. നസീറിനുവേണ്ടി ഇയാള്‍ ബംഗളൂരു കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പൊലീസിന്‍െറ ആരോപണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.