തൃശൂര്‍: സബ്സിഡിയില്ലാത്ത സാധനങ്ങളുടെ വിലകൂട്ടിയ ഉത്തരവ് സപൈ്ളകോ മണിക്കൂറുകള്‍ക്കകം റദ്ദാക്കി. നിയമസഭ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്‍െറ ഇടപെടലാണ് ഉത്തരവ് റദ്ദാക്കാന്‍ കാരണം. വ്യാഴാഴ്ച മുതല്‍ ഒമ്പത് അവശ്യവസ്തുക്കള്‍ക്ക് വിലകൂട്ടണമെന്ന ഉത്തരവ് മാവേലി സ്റ്റോറുകള്‍ അടക്കമുള്ള ഒൗട്ട്ലെറ്റുകള്‍ക്ക് ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് നല്‍കിയത്.
ഇ-മെയില്‍ മുഖേന നല്‍കിയ ഉത്തരവ് റദ്ദാക്കി രാത്രി 8.30ഓടെ നിര്‍ദേശമത്തെി. നിലവിലെ വില തുടരണമെന്ന് അറിയിച്ചാണ് രണ്ടാമത്തെ ഉത്തരവ്്. ഇ-ടെന്‍ഡര്‍ മുഖേന വാങ്ങുന്ന വസ്തുക്കളുടെ വിലയുടെ അടിസ്ഥാനത്തിലാണ് ഒൗട്ട്ലെറ്റുകളില്‍ വില നിശ്ചയിക്കുന്നത്.
പുതുതായി വാങ്ങിയ വസ്തുക്കളുടെ വില അനുസരിച്ചാണ് വില പുതുക്കി നിശ്ചയിച്ചത്. ഇതനുസരിച്ചാണ് ഒൗട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് പുതിയ വില ഈടാക്കാന്‍ നിര്‍ദേശം നല്‍കിയത്.
നിലവില്‍ 13 പലവ്യഞ്ജനങ്ങള്‍ക്കാണ് സപൈ്ളകോ സബ്സിഡി നല്‍കുന്നത്. ഇതില്‍ മല്ലിയും മുളകും അരക്കിലോയും മറ്റുള്ളവ ഒരു കിലോയുമാണ് സബ്സിഡി നിരക്കില്‍ കിട്ടുന്നത്. ഇതില്‍ കൂടുതല്‍ അളവ് വേണമെങ്കില്‍ കൂടിയ വിലയ്ക്ക് വാങ്ങണം.
ഇങ്ങനെ വാങ്ങുന്ന സാധനങ്ങള്‍ക്ക് വിപണി വിലയുടെ 50 ശതമാനമാണ് നല്‍കേണ്ടത്. ഇതിന്‍െറ വില കൂട്ടാനാണ് നിര്‍ദേശമുണ്ടായത്.
സബ്സിഡിയില്ലാതെ കിലോക്ക് 140 രൂപ ഈടാക്കുന്ന ഉഴുന്നിന് 152 രൂപയാക്കാനാണ് നിര്‍ദേശമുണ്ടായത്. കടല 60ല്‍നിന്ന് 66 ആയും പയര്‍ 56ല്‍നിന്നും 60ലേക്കും തുവരപരിപ്പ് 122ല്‍നിന്നും 134ലേക്കും പഞ്ചസാര 35ല്‍നിന്നും 40ലേക്കും വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. 154 രൂപയുള്ള പിരിയന്‍ മുളക് 160ആയും ഉഴുന്നുപൊളി 125ല്‍നിന്നും 139ആയും തുവര ഫട്ക 138ല്‍നിന്നും 148ആയും ബോധന അരി 24.50ല്‍നിന്നും 25.50ആയും വര്‍ധിപ്പിക്കണമെന്ന് ഉത്തരവിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.