തെരുവംപറമ്പ് സ്ഫോടനം: 11 സ്റ്റീല്‍ ബോംബുകളും നിര്‍മാണവസ്തുക്കളും പിടികൂടി

നാദാപുരം: തെരുവംപറമ്പ് കിണമ്പ്രകുന്നില്‍ ബുധനാഴ്ച രാത്രി ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ 11 സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മാണസാമഗ്രികളും പിടികൂടി. സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ രണ്ടു കൈവിരലുകളും പൊലീസിന് ലഭിച്ചു. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന മൂന്ന് ഒഴിഞ്ഞ സ്റ്റീല്‍ കണ്ടെയ്നര്‍, 500 ഗ്രാം വെടിമരുന്ന്, പഞ്ഞിക്കെട്ട്, ഒരു വാച്ച്, ഒരു ടോര്‍ച്ച് എന്നിവയും കണ്ടെടുത്തു. സ്ഫോടനത്തിനുശേഷം രക്ഷപ്പെടുന്നതിനിടയില്‍ ഉപേക്ഷിച്ച സാധനങ്ങളാണിതെന്ന് കരുതുന്നു.
നാദാപുരം എ.എസ്.പി കറുപ്പസ്വാമി, സി.ഐ കെ.എസ്. ഷാജി, എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരാണ് തിരച്ചില്‍ നടത്തിയത്. കണ്ടെടുത്ത 11 സ്റ്റീല്‍ ബോംബുകള്‍ ബോംബ് സ്ക്വാഡ് എസ്.എസ്.ബി.സി.ഐ സജീവന്‍െറ നേതൃത്വത്തില്‍ കുന്നില്‍വെച്ച് തന്നെ നിര്‍വീര്യമാക്കി.
നാദാപുരം ഗവ. കോളജിന് കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്താണ് ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്നത്. അപകടത്തിനുശേഷം സ്ഥലത്തത്തെിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. സി.പി.എം പ്രവര്‍ത്തകരായ പയന്തോങ് താനിയുള്ള പറമ്പത്ത് വിവേക് (26), നരിപ്പറ്റ ലിനീഷ് (27), തെരുവംപറമ്പ് ചെമ്പോട്ടുമ്മല്‍ വിജേഷ് (27), വാണിമേല്‍ ജിനീഷ് (27), ചേലക്കാട് ലിനേഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നരിപ്പറ്റ സ്വദേശി ലിനീഷിന്‍െറ രണ്ടു കൈപ്പത്തികളും പാദവും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ നില അതീവ ഗുരുതരമാണ്. ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്ന കിണമ്പ്രകുന്ന് പ്രദേശം സി.പി.എം ശക്തികേന്ദ്രമാണെന്ന് പറയുന്നു. ഇവിടേക്ക് പുറംപ്രദേശങ്ങളില്‍നിന്ന് ആളുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. ഗവ. കോളജിന് കെട്ടിടം നിര്‍മിക്കുന്ന സ്ഥലമായതിനാല്‍ ഇവിടേക്ക് ആളുകള്‍ വരുന്നത് ആരും സംശയദൃഷ്ടിയോടെ കാണുകയില്ളെന്നതാണ് സംഘത്തിന് എത്താന്‍ സൗകര്യമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.