ജലീല്‍ പ്രശ്നം: കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: മന്ത്രി കെ.ടി. ജലീലിനെ സൗദിക്ക് പോകാന്‍ അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പ്രമുഖ നയതന്ത്രജ്ഞനും എം.പിയുമായ ശശി തരൂര്‍ വിമര്‍ശിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍െറ നടപടി അപലപനീയമാണെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി കൂടിയായ തരൂര്‍ പറഞ്ഞു. സൗദി പ്രശ്നം അലട്ടുന്ന ഒരു സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കുന്നതിന് അന്നാട്ടിലെ മന്ത്രിയെ അയക്കാന്‍ പ്രയാസമെന്താണെന്ന് തരൂര്‍ ഫേസ്ബുക്കില്‍ ചോദിച്ചു.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടില്ളെങ്കില്‍, നയതന്ത്ര പാസ്പോര്‍ട്ടിനു പകരം സാധാരണ പാസ്പോര്‍ട്ടുമായി ജലീല്‍ എങ്ങനെയും പോവുകയാണ് വേണ്ടത്. ഇതാണോ സഹകരണാത്മക ഫെഡറലിസമെന്നും തരൂര്‍ ചോദിച്ചു.
   
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.