ആത്മവിശ്വാസമുണ്ടെങ്കില്‍ അന്ധവിശ്വാസങ്ങള്‍ ഇല്ലാതാകും –ശ്രീനിവാസന്‍

തിരുവനന്തപുരം: ആലംബമില്ലാതാകുമ്പോഴാണ് മനുഷ്യര്‍ അന്ധവിശ്വാസങ്ങളിലേക്ക് ചേക്കേറുന്നതെന്നും ആത്മവിശ്വാസം കൈമുതലായാല്‍ അത് ഇല്ലാതാകുമെന്നും നടന്‍ ശ്രീനിവാസന്‍.
ദിവ്യാദ്ഭുതങ്ങളുടെയും തട്ടിപ്പുകളുടെയും പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന മാജിക് പ്ളാനറ്റിലെ ബ്ളാക് ആന്‍ഡ് വൈറ്റ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലംപിരിശംഖും രുദ്രാക്ഷവുമടക്കം വീടുകളില്‍ ഐശ്വര്യം വര്‍ധിപ്പിക്കുമെന്ന കപടപ്രചാരണത്തിന് കലാകാരന്മാര്‍ അംബാസഡര്‍മാരാകരുത്. ആരോഗ്യരംഗത്തുപോലും തട്ടിപ്പുകള്‍ നടക്കുന്ന കാലമാണിത്.
അഭ്യസ്തവിദ്യര്‍ക്കിടയില്‍ പോലും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ പെരുകുന്നത് തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കോര്‍പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡി.പി.ഐ കെ.വി. മോഹന്‍കുമാര്‍, കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് എം.ഡി. ജി. സുനില്‍, മാജിക് അക്കാദമി ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, മാനേജര്‍ ജിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.