പാലക്കാട്: ആളിയാര്‍ ഡാമില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നതിനാല്‍ പി.എ.പി കരാര്‍ പ്രകാരമുള്ള വെള്ളം തല്‍ക്കാലം നല്‍കാനാവില്ളെന്ന് തമിഴ്നാട് അറിയിച്ചു. വൃഷ്ടിപ്രദേശത്ത് മഴ വളരെ കുറവായതാണ് ജലനിരപ്പ് താഴാന്‍ കാരണമായത്. 3.8 ടി.എം.സിയാണ് ആളിയാര്‍ ഡാമിന്‍െറ സംഭരണശേഷി. ഡാമില്‍ നിലവിലുള്ളത് 700 ദശലക്ഷം ഘനയടി ജലമാണ്. കരാര്‍ പ്രകാരം ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ചിറ്റൂര്‍ പുഴയിലേക്ക് നല്‍കേണ്ട വെള്ളം ഇതുമൂലം ലഭിക്കില്ളെന്ന് ഉറപ്പായി.
വെള്ളം കിട്ടാതായാല്‍ ചിറ്റൂര്‍ താലൂക്കില്‍ 20,000 ഹെക്ടറിലെ നെല്‍കൃഷി ദുഷ്കരമാവും. കതിര്‍ നിരക്കുന്ന സമയമായതിനാല്‍ പാടങ്ങളില്‍ വെള്ളം കെട്ടി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വെള്ളത്തിന്‍െറ കുറവ് രണ്ടാംവിള ഇറക്കുന്നതിനും തടസ്സമാവും. സെപ്റ്റംബറില്‍ രണ്ട് പകുതികളിലായി ആളിയാറില്‍നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് 1200 ദശലക്ഷം ഘനയടി വെള്ളം ലഭിക്കണം. ആഗസ്റ്റ് 15 മുതല്‍ 31 വരെ ആളിയാറില്‍നിന്ന് കേരളം 200 ദശലക്ഷം ഘനയടി വെള്ളം ആവശ്യപ്പെട്ടിരുന്നെങ്കിലും സെക്കന്‍ഡില്‍ 100 ഘനയടി തോതിലേ വെള്ളം ലഭിക്കുന്നുള്ളൂ. ചിറ്റൂര്‍ പുഴ പദ്ധതി പ്രദേശത്തെ 20,000 ഹെക്ടര്‍ നെല്‍കൃഷി ആളിയാര്‍ വെള്ളത്തെ ആശ്രയിച്ചാണ്. കഴിഞ്ഞ വരള്‍ച്ചാസമയത്ത് കുടിവെള്ള ആവശ്യത്തിന് തമിഴ്നാട് വെള്ളം വിട്ടുനല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.