തിങ്കളാഴ്ച റെയില്‍വേ ഗതാഗത നിയന്ത്രണം

കോട്ടയം: എറണാകുളത്ത് പാതയുടെയും സിഗ്നലിന്‍െറയും നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ തിങ്കളാഴ്ച റെയില്‍വേ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ചില ട്രെയിനുകള്‍ക്ക് പുറപ്പെടല്‍ ഉള്‍പ്പെടെയുള്ള സമയ ക്രമീകരണത്തിലും സ്റ്റോപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്.
എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56370) 6.40ന് ആലുവയില്‍നിന്ന് പുറപ്പെടും.

എറണാകുളം ജങ്ഷനില്‍നിന്ന് 6.52ന് പുറപ്പെടേണ്ട എറണാകുളം-കണ്ണൂര്‍ എക്സ്പ്രസ് (നമ്പര്‍ 16305), 7.10ന് പുറപ്പെടേണ്ട എറണാകുളം-കോട്ടയം പാസഞ്ചര്‍ (നമ്പര്‍ 56385), 9.15ന് പുറപ്പെടേണ്ട ബംഗളൂരു-ഇന്‍റര്‍സിറ്റി എക്സ്പ്രസ് (നമ്പര്‍ 12678) എന്നീ ട്രെയിനുകള്‍ എറണാകുളം ടൗണ്‍ സ്റ്റേഷനില്‍നിന്ന് യാത്രതിരിക്കും.ഗുരുവായൂരില്‍നിന്ന് 6.45ന് പുറപ്പെടുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (നമ്പര്‍ 56371) ഇടപ്പള്ളി സ്റ്റേഷനിലും കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസ് (നമ്പര്‍ 16187), നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ് (നമ്പര്‍ 12618) എന്നീ ട്രെയിനുകള്‍ എറണാകുളം ടൗണ്‍ സ്റ്റേഷനിലും യാത്ര അവസാനിപ്പിക്കും. പുലര്‍ച്ചെ 4.20ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം പാസഞ്ചര്‍ തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈപാതയില്‍ നിലവിലെ സിഗ്നലുകള്‍ വിച്ഛേദിക്കും.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.