കോട്ടയം: ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമയും പൊലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് ഗൗരവമായി കാണണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മാണിക്കെതിരായ അന്വേഷണം നിഷ്പക്ഷമായി നടന്നിട്ടില്ളെന്നതും ഗൗരവത്തോടെ കാണണം. സംസ്ഥാന രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായ മാണിക്ക് രാജിവെക്കും വരെ കേസിന്‍െറ പേരില്‍ ഒരുപാട് സഹിക്കേണ്ടിവന്നുവെന്നും കേരള യാത്രയുടെ ഭാഗമായി കോട്ടയത്തത്തെിയ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഇപ്പോഴുയരുന്ന വിവാദങ്ങള്‍ക്ക് ആയുസ്സില്ല. ഇതെല്ലാം ഏതാനും ദിവസത്തേക്ക് മാത്രമുള്ള ചര്‍ച്ചകളാണ്. ലോക്സഭാ-പിറവം-അരുവിക്കര ഉപ തെരഞ്ഞെടുപ്പ് വേളയിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം പയറ്റിയിട്ടും ജനങ്ങള്‍ പരിഗണിച്ചില്ല. ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പേരിലുള്ള വിവാദങ്ങള്‍ നിര്‍ത്താന്‍ സമയമായിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.