പൂട്ടിയ ബാറുകൾ പൂട്ടി തന്നെ കിടക്കും -എ.കെ ആൻറണി

കൊല്ലം: കോടിയേരി ബാലകൃഷ്ണനും പിണറായിയും വി.എസും ഒരുമിച്ചു നിന്നാലും പൂട്ടിയ ബാറുകൾ പൂട്ടി തന്നെ കിടക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. ചാരായ നിരോധനം മാറ്റുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നപ്പോൾ ശീർഷാസനം നിന്നിട്ടും എൽ.ഡി.എഫിന് നടപ്പാക്കാനായില്ലെന്നും ആന്‍റണി കൂട്ടിച്ചേർത്തു.  കോൺഗ്രസ് നേതാവ് തോപ്പിൽ രവിയുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് എൽ.എഡി.എഫ്. അവർക്കു മുന്നിൽ യു.ഡി.എഫിന് തലകുനിക്കേണ്ടതോ അപകർഷതാ ബോധം തോന്നുകയോ ചെയ്യേണ്ട കാര്യമില്ല. തമ്മിൽ ഭേദം തൊമ്മൻ എന്നു പറയുന്നത് പോലെ എൽ.ഡി.എഫിനേക്കാൾ ആയിരം മടങ്ങു കേമൻമാരാണ് ഐക്യമുന്നണി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ യുഡിഎഫ് വിജയിക്കും. കൂടുതൽ വോട്ടു നേടാൻ സാധിക്കുന്നവരെ സ്ഥാനാർഥികളാഖകണം. ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്യുന്ന കാലം പോയെന്നും ആന്‍റണി പറഞ്ഞു.

വേദികളിൽ ഒരുമിച്ചു നിന്നിട്ടോ സംയുക്ത പ്രസ്താവനകൾ പുറപ്പെടുവിച്ചതു കൊണ്ടോ മാത്രമായില്ലെന്നും ശരീരം കൊണ്ടും മനസും കൊണ്ടും യുഡിഎഫ് ഒരുമിച്ചു നിന്നാലേ കേരളത്തിൽ തുടർഭരണം ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.