അടിയന്തര പ്രമേയം: സ്പീക്കർ പറ്റിച്ചെന്ന് കോടിയേരി; ഇല്ലെന്ന് എൻ. ശക്തൻ

തിരുവനന്തപുരം: അടിയന്തര പ്രമേയം അനുവദിക്കുന്ന വിഷയത്തിൽ നിയമസഭയിൽ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ പറ്റിച്ചെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. എന്നാൽ, ചെയർ പറ്റിക്കാറില്ലെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് ബുധനാഴ്ച അനുമതി നൽകിയിരുന്നില്ലെന്നും സ്പീക്കർ എൻ. ശക്തൻ സഭയെ അറിയിച്ചു. കോടിയേരിയുടെ പരാമർശം വിവാദമായതോടെ സഭാ രേഖകളിൽ നിന്ന് നീക്കി.

കോഴ ആരോപണമുള്ള മന്ത്രിമാരെ കുറിച്ച് നടക്കുന്ന അന്വേഷണം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസ് സ്പീക്കർ പരിഗണിച്ചില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. സ്പീക്കർ വാക്ക് പാലിച്ചില്ലെന്ന് കോടിയേരി പറഞ്ഞു.

എന്നാൽ, അടിയന്തര പ്രമേയം ശ്യൂനവേളയിലാണ് പരിഗണിക്കുന്നതെന്നും പ്രമേയം അവതരിപ്പിക്കാൻ അനുവാദം നൽകുമെന്ന് ബുധനാഴ്ച പറഞ്ഞിട്ടില്ലെന്നും എൻ. ശക്തൻ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് ഇന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ശ്യൂനവേളയിൽ അത് പരിഗണിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.