തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിെൻറ അവസാന ബജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ നാലു വർഷം ബജറ്റ് അവതരിപ്പിച്ച കെ എം മാണിയെ കാഴ്ചക്കാരനായി ഇരുത്തി മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത. കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രി ആയിരിക്കെ 22 വർഷം മുൻപ് ബജറ്റ് അവതരിപ്പിച്ച ഉമ്മൻചാണ്ടിക്ക് വീണ്ടും ഇങ്ങനെയൊരു നിയോഗം വന്നത് കെ.എം മാണിയുടെ രാജി മൂലമാണ്.
അഴിമതിയാരോപണ വിധേയനായ കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം പ്രതിപക്ഷം സഭയിൽ നടത്തിയ പ്രതിഷേധം സകല സീമകളും ലഘിച്ചിരുന്നു. വനിതാ എം.എൽ.എ മാരെ അപമാനിക്കലും സ്പീക്കറുടെ കസേര വലിച്ചെറിയലും അടക്കം നാടകീയ സംഭവങ്ങളാണ് അന്ന് ഉണ്ടായത് . അതുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയായിട്ടില്ല .
സോളാർ വിവാദത്തിൽ മുങ്ങി നിൽക്കുന്ന ഉമ്മൻചാണ്ടിയെ സ്വൈര്യമായി ബജറ്റ് അവതരിപ്പിക്കാൻ പ്രതിപക്ഷം അനുവദിക്കില്ല. സ്വാഭാവികമായും ബജറ്റ് അവതരണം ബഹളത്തിൽ മുങ്ങാനാണ് സാധ്യത. രണ്ടു മാസത്തിനപ്പുറം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, വാഗ്ദാനങ്ങൾ കോരിച്ചൊരിയുന്ന ബജറ്റ് മുഖ്യമന്ത്രി അവതരിപ്പിക്കുമെന്നാണ് സൂചന. കാലിയായ ഖജനാവും സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തെ തുടർന്ന് വരാനിരിക്കുന്ന അധിക ബാധ്യതയും വലിയ വെല്ലുവിളിയാണ്.
സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വിവാദ വിഷയമായ മദ്യത്തിെൻറ കാര്യത്തിൽ ധീരമായ നയം പ്രഖ്യാപിക്കുമെന്ന് അഭ്യൂ ഹങ്ങളുണ്ട്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെേട്രാ, പാവപ്പെട്ടവർക്ക് ഭവനപദ്ധതി, റബർ കർഷകർക്ക് ആശ്വാസം, ക്ഷേമപെൻഷനുളിൽ വർധന, യുവതീ യുവാക്കൾക്ക് വ്യവസായം തുടങ്ങാൻ പുതിയ പദ്ധതികൾ എന്നിങ്ങനെ നിർദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.