കാഞ്ഞങ്ങാട്: പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ മൂന്നുദിവസമായി വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി വൈസ് ചാന്‍സലര്‍ ജി. ഗോപകുമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് സര്‍വകലാശാല ഫെബ്രുവരി 28 വരെ അടച്ചിടാനുള്ള അധികൃതരുടെ തീരുമാനം പിന്‍വലിച്ചു. ഇന്നുമുതല്‍ ക്ളാസുകളും ലാബുകളും പ്രവര്‍ത്തിക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ നിന്നുള്ള ഉന്നതാധികാര സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 19ന് മംഗളൂരുവില്‍ ചേരുന്ന ധനകാര്യ സമിതിയില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതിനാല്‍ അതുവരെ വിദ്യാര്‍ഥികള്‍ സമരം ഒഴിവാക്കാന്‍ ധാരണയായി.
എ.ബി.വി.പി ഒഴികെ ഏഴ് വിദ്യാര്‍ഥി സംഘടനകളാണ് സമരം നടത്തിയത്. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഫീ കുറക്കുക, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഫീ ഒഴിവാക്കുക, കോളജ് ബസ് യാത്ര സൗജന്യമാക്കുക, സ്കോളര്‍ഷിപ് തുക വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.