ഇക്കൊല്ലം വൈദ്യുതി നിയന്ത്രണമില്ലെന്ന് ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് പിരിക്കില്ളെന്നും അണക്കെട്ടുകളില്‍ ജിലനിരപ്പ് കുറവാണെങ്കിലും ഇക്കൊല്ലം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ളെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. 123 കോടിയുടെ സര്‍ചാര്‍ജ് പിരിക്കാനുണ്ടെങ്കിലും തല്‍ക്കാലം പിരിക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈദ്യുതി നിരക്കില്‍ മാറ്റം വരുത്തില്ല. എന്നാല്‍, റഗുലേറ്ററി കമീഷന് വരവുചെലവ് കണക്കുകള്‍ നല്‍കും. ബോര്‍ഡ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടില്ളെങ്കില്‍ കമീഷന് സ്വന്തം നിലയില്‍ നിരക്ക് വര്‍ധിപ്പിക്കാനാകും. എന്നാല്‍,  സര്‍ക്കാര്‍ നിരക്ക് വര്‍ധന ആലോചിക്കുന്നില്ല. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12 ശതമാനം വെള്ളം അണക്കെട്ടുകളില്‍ കുറവാണ്. എന്നാല്‍, പുറത്തുനിന്ന് വൈദ്യുതി വാങ്ങി നിയന്ത്രണം ഒഴിവാക്കും. പവര്‍കട്ടോ ലോഡ്ഷെഡിങ്ങോഏര്‍പ്പെുത്തില്ല. അടുത്ത വര്‍ഷവും നിയന്ത്രണം വേണ്ടിവരില്ല. ഇതിന് ആവശ്യമായി ഹ്രസ്വകാല-ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. വൈദ്യുതി മീറ്ററുകള്‍ ലഭ്യമാക്കാന്‍ സര്‍ക്ക്ള്‍ അടിസ്ഥാനത്തില്‍ ഒൗട്ട്ലെറ്റുകള്‍ തുടങ്ങും.

ആര് അപേക്ഷിച്ചാലും ഉടന്‍ കണക്ഷന്‍ നല്‍കാന്‍ കഴിയുന്ന സ്ഥിതി കൈവരിച്ചു. ബി.പി.എല്ലുകാര്‍ക്ക് 600 കണക്ഷന്‍ നല്‍കാന്‍ ബാക്കിയുണ്ട്. മറ്റ് തടസ്സമില്ലാത്തവര്‍ക്ക് രണ്ടാഴ്ചക്കകം നല്‍കും. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന വഴിയാകും ഇവര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷനെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.