വിദേശത്തേക്ക് ഇ-മെയില്‍ അയച്ചെന്ന്; ഷഹനാസിനെ ചോദ്യം ചെയ്യാന്‍ പൊലീസ് അനുമതി തേടി

കൊച്ചി: തടിയന്‍റവിട നസീറിനെ സഹായിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന പെരുമ്പാവൂര്‍ സ്വദേശി പി.എ. ഷഹനാസിനെ മറ്റൊരു കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചു. നസീറിനെ സഹായിക്കാന്‍ വിദേശത്തേക്ക് ഇ-മെയില്‍ അയച്ചെന്ന കേസിലാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതിയെ ചോദ്യം ചെയ്യാന്‍ പൊലീസ് അനുമതി തേടിയത്.
 ‘ബാബുബാബ്ലോ’ എന്ന ഇ-മെയിലിലേക്ക് ഷഹനാസ് സഹായം ആവശ്യപ്പെട്ട് സന്ദേശം അയച്ചതായും ഇതിന് മറുപടി ലഭിച്ചതായുമാണ് ആരോപണം. പാകിസ്താനില്‍നിന്നാണ് ഇ-മെയില്‍ ലഭിച്ചതെന്നാണ് പൊലീസ് കണ്ടത്തെല്‍. സന്ദേശത്തില്‍ ഉപയോഗിച്ച ഭാഷ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണത്രെ ചോദ്യം ചെയ്യാന്‍ ശ്രമം നടത്തുന്നത്. അസിസ്റ്റന്‍റ് കമീഷണര്‍ എസ്.ടി. സുരേഷ് കുമാറാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ തടിയന്‍റവിട നസീറിനെ സഹായിച്ചെന്ന് ആരോപിച്ചാണ് ഷഹനാസിനെ നേരത്തേ അറസ്റ്റ് ചെയ്തത്. നസീറും കണ്ണൂര്‍ സ്വദേശി തസ്ലീമും ഈ കേസില്‍ പ്രതികളാണ്. പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടുകേസും എന്‍.ഐ.എക്ക് കൈമാറുമെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.