ഇളയരാജയുടെ സ്വരരാഗമാധുരി ഇനി കേരളമണ്ണിലും

തിരുവനന്തപുരം: തെന്നിന്ത്യന്‍ സംഗീതത്തിലെ മാസ്മരിക പ്രതിഭ ഇളയരാജയുടെ സ്വരരാഗസുധ ഇനി കേരളമണ്ണിലും ഉയരും. നിശാഗന്ധി സംഗീതപുരസ്കാരം സമ്മാനിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇളയരാജക്ക് സംഗീത അക്കാദമി തുടങ്ങാന്‍ സംസ്ഥാനത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 1990കളില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്‍െറ സംഗീത അക്കാദമിക്ക് ഭൂമി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും പാലിക്കാന്‍ കഴിയാത്തതില്‍ ദു$ഖമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഭൂമി കണ്ടത്തൊന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജന്മംകൊണ്ട് തമിഴ്നാട്ടുകാരനാണെങ്കിലും കേരളീയരെ സ്നേഹിക്കുന്ന സംഗീത പ്രതിഭയാണ് ഇളയരാജ. അതുപോലെ നിശാഗന്ധി ഓപണ്‍ ഓഡിറ്റോറിയത്തില്‍ പരിപാടി നടത്തുന്ന പലര്‍ക്കും മഴയെ പേടിയാണ്. മേല്‍ക്കൂരവേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍തന്നെ അത് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്‍െറ നിര്‍മാണം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.