ശമ്പളപരിഷ്കരണം ഖജനാവിനെ ഞെരുക്കും

തിരുവനന്തപുരം: അധികവിഭവസമാഹരണത്തിന് നടപടിയില്ലാതെ ശമ്പളപരിഷ്കരണം നടപ്പാക്കുന്നത് രണ്ട് വര്‍ഷത്തോളം സംസ്ഥാന ഖജനാവിനെ ഞെരുക്കും. വികസനചെലവിനും നിത്യനിദാനചെലവുകള്‍ക്കും പണം കണ്ടത്തെുക പ്രയാസമാകും. റവന്യൂവരുമാനത്തിന്‍െറ 80 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായി വേണ്ടി വരുമെന്നാണ് ധനവകുപ്പിന്‍െറ കണക്ക്. 15 ശതമാനത്തോളം വര്‍ധനയാണ് ശമ്പളപരിഷ്കരണം വഴി ഉണ്ടാവുക. അടുത്ത ബജറ്റില്‍ വന്‍തോതില്‍ അധിക വിഭവസമാഹരണം എളുപ്പമാകില്ല.
തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ ജനങ്ങളെ വെറുപ്പിക്കാതെയുള്ള ബജറ്റാകും ഫെബ്രുവരി 12ന് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും.
ഇതില്‍ വിഭവസമാഹരണശ്രമം ഉണ്ടാകും. റവന്യൂകമ്മി പൂജ്യത്തിലത്തെിക്കാനുദ്ദേശിച്ച് രൂപം നല്‍കിയ ധന ഉത്തരവാദിത്ത നിയമം പാലിക്കാന്‍ ഇപ്പോള്‍ തന്നെ സര്‍ക്കാറിനായിട്ടില്ല.  ശമ്പളത്തിന് മുന്‍കാലപ്രാബല്യം ഒഴിവാക്കുക, വീട്ടുവാടക അലവന്‍സില്‍ മാറ്റം വരുത്തുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക അടക്കമുള്ള നിര്‍ദേശങ്ങള്‍ ധനവകുപ്പ് മന്ത്രിസഭാ ഉപസമിതിക്ക് മുന്നില്‍വെച്ചിരുന്നു. ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല.
എന്നാല്‍, അടിസ്ഥാന ശമ്പളത്തില്‍ കുറവ് വരുത്തല്‍ അടക്കം മാറ്റത്തിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മാര്‍ച്ചില്‍ പുതിയ ശമ്പളം നല്‍കുമ്പോള്‍ ഇതിന് ആവശ്യമായ പണം കൂടി കണ്ടത്തെണം. കുടിശ്ശിക പൂര്‍ണമായി നല്‍കേണ്ടിവരുക അടുത്ത സര്‍ക്കാറിന്‍െറ കാലത്തായിരിക്കും.  രണ്ടരവര്‍ഷം കൊണ്ടാണ് ഇതിന് പണം കണ്ടെത്തേണ്ടത്. ഏതാനും വര്‍ഷങ്ങളില്‍ റവന്യൂവരുമാനത്തില്‍ വന്‍ കുറവാണുണ്ടായിട്ടുള്ളത്. കാര്‍ഷികരംഗത്തെ തകര്‍ച്ചയും പൊതുവായ മാന്ദ്യവും എണ്ണവിലയിലെ കുറവും ഇതിന് കാരണമായി. ഈ പ്രതിസന്ധി ഉടന്‍ മാറുമെന്ന് സൂചനയില്ല.
2011 വരെ 23 മുതല്‍ 28 ശതമാനം വരെയായിരുന്ന നികുതി വര്‍ധന അതിനുശേഷം ക്രമമായി കുറഞ്ഞ് ഏകദേശം 18 ശതമാനത്തിലേക്കത്തെി. ഓണ്‍ലൈന്‍ വ്യാപാരവും സര്‍ക്കാറിന് വന്‍ തിരിച്ചടിയായി. നികുതിപിരിവിലും വന്‍ വീഴ്ച വന്നു. ഇവ നേരിടാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചുമില്ല.

പുതുക്കിയ ശമ്പളം കണക്കാക്കുന്നത് ഇങ്ങനെ

ശമ്പള കമീഷന്‍ നല്‍കിയ ഉദാഹരണങ്ങളില്‍ മൂന്നെണ്ണം ചുവടെ:
1-8-13ല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകാത്ത നിലവില്‍ 8500 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന്‍െറ ശമ്പള ഫിക്സേഷന്‍. നിലവിലെ സ്കെയില്‍ 8500 -13210.  അടിസ്ഥാന ശമ്പളം 8500, ഡി.എ 80 ശതമാനം 6800, 12 ശതമാനം ഫിറ്റ്മെന്‍റ് 2000, ആകെ 17300 രൂപ. പുതിയ സ്കെയില്‍ 16500-35700. പുതുക്കിയ സ്കെയിലിന്‍െറ അടുത്ത സ്റ്റേജായ 17500 രൂപയില്‍ ഫിക്സ് ചെയ്യും. അടുത്ത ഇന്‍ക്രിമെന്‍റ് 1-8-14ല്‍. അതോടെ 18000 രൂപ.
എട്ട് വര്‍ഷം പൂര്‍ത്തിയായ 19740 രൂപ നിലവില്‍ അടിസ്ഥാന ശമ്പളമുള്ള ഒരാളുടെ ശമ്പള ഫിക്സ്ഷേന്‍. അവസാന ഇന്‍ക്രിമെന്‍റ് 1-8-14.നിലവിലെ സ്കെയില്‍ -16980 -31360. അടിസ്ഥാന ശമ്പളം 1-7-14ല്‍ 19740.  ഡി.എ 80 ശതമാനം 15792. 12 ശതമാനം ഫിറ്റ്മെന്‍റ് 2369, വര്‍ഷം അര ശതമാനം വീതം സര്‍വിസ് വെയിറ്റേജ് 790. ആകെ 38691 രൂപ. പുതിയ സ്കെയില്‍ 32300-68700. അടുത്ത സ്റ്റേജ് -39500. അടുത്ത ഇന്‍ക്രിമെന്‍റ് 1-6-15ല്‍. 40500 രൂപ.
18 വര്‍ഷം സര്‍വിസുള്ള 24040 രൂപ അടിസ്ഥാന ശമ്പളമുള്ള ഫിക്സേഷന്‍. നിലവിലെ സ്കെയില്‍ 16980 -31360.  അവസാന ഇന്‍ക്രിമെന്‍റ് 1-4-14.
നിലവിലെ അടിസ്ഥാന ശമ്പളം(1-7-14) -24040. ഡി.എ 80 ശതമാനം -19232. ഫിറ്റ്മെന്‍റ് 2885.
സര്‍വിസ് വെയിറ്റേജ് വര്‍ഷം അരശതമനം വീതം-2164. ആകെ 48321.
പുതുക്കിയ സ്കെയില്‍ 32300-68700. അടുത്ത സ്റ്റേജില്‍ ഫിക്സ് ചെയ്യുന്നു. -49200 രൂപ. അടുത്ത ഇന്‍ക്രിമെന്‍റ് 1-4-15ല്‍.  50400 രൂപ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.