കലോത്സവം: ഏഴാം ദിനവും കോഴിക്കോട് തന്നെ മുന്നില്‍

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ദിനത്തിലെത്തുമ്പോള്‍ കോഴിക്കോട് തന്നെ മുന്നില്‍. പാലക്കാട് രണ്ടും കണ്ണൂർ മൂന്നും സ്ഥാനങ്ങളിൽ തുടരുകയാണ്. ആകെയുള്ള 232 ഇനങ്ങളില്‍ 221 എണ്ണം പൂര്‍ത്തിയായപ്പോഴുള്ള നിലയാണിത്. ഇനി 11 ഇനങ്ങള്‍ മാത്രമേയുള്ളൂ. ഒന്നോ രണ്ടോ മത്സരഫലം മാത്രം മതി പോയന്‍റ് നില മാറിമറിയാന്‍.

വിധി നിര്‍ണയത്തിലെ അപാകതയെക്കുറിച്ച പരാതികള്‍ ഇതുവരെ ആരോപണം മാത്രമായിരുന്നു. എന്നാൽ, കഴിഞ്ഞ രാത്രി ഒരു വിധികര്‍ത്താവിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെ അത് സാധൂകരിക്കപ്പെടുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.