സ്മാര്‍ത്ത വിചാരത്തില്‍ സര്‍ക്കാര്‍ കുടുങ്ങില്ല -കെ.സി. ജോസഫ്

കണ്ണൂര്‍: സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തില്‍ നഷ്ടം സംഭവിച്ച ചിലരാണ് സോളാര്‍ വിഷയം കുത്തിപ്പൊക്കുന്നതിന് പിന്നിലെന്ന് മന്ത്രി കെ.സി. ജോസഫ്. അതില്‍ ആരൊക്കെയുണ്ടെന്ന് ഇപ്പോള്‍ പറയുന്നില്ല. സമയമാകുമ്പോള്‍ വ്യക്തമാക്കും. ബ്ളാക്ക്മെയിലിങ്് രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും ഇത് കേരളത്തിന് ഗുണകരമല്ളെന്നും കെ.സി. ജോസഫ് പറഞ്ഞു. കണ്ണൂര്‍ പി.ആര്‍.ഡി ചേംബറില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ യു.ഡി.എഫിന്‍െറ മദ്യനയം പുന$പരിശോധിക്കുമെന്നാണ് പിണറായി വിജയനും കാനം രാജേന്ദ്രനും പറയുന്നത്. യു.ഡി.എഫിന്‍െറ മദ്യനയം കാരണം കോടികള്‍ നഷ്ടപ്പെട്ട മദ്യരാജാക്കന്മാരും എല്‍.ഡി.എഫും തമ്മിലെ അവിശുദ്ധ ബന്ധമാണ് ഈ പ്രസ്താവനയില്‍ തെളിയുന്നത്. ഇവരുടെ ഗൂഢാലോചനയാണ് സരിതയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍.

സോളാര്‍ കേസിന്‍െറ പേരിലുള്ള സ്മാര്‍ത്ത വിചാരത്തില്‍ സര്‍ക്കാര്‍ കുടുങ്ങില്ല. സരിത സോളാര്‍ കമീഷനോടോ മാധ്യമങ്ങളോടോ ഇതുവരെ പറയാത്ത കാര്യങ്ങളാണ് പുതുതായി ഉന്നയിക്കുന്നത്. ഇതിനു പിന്നില്‍ ആരുടെയൊക്കെയോ ഗൂഢാലോചനയുണ്ട്. സോളാര്‍ കമീഷന് 14 മണിക്കൂറാണ് മുഖ്യമന്ത്രി മൊഴിനല്‍കിയത്. കമീഷനും അഭിഭാഷകരും ചോദിച്ച കാര്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി മുഖ്യമന്ത്രി നല്‍കി.
 നുണപരിശോധനക്ക് മുഖ്യമന്ത്രി വിസമ്മതം അറിയിച്ചത് ഏറ്റുപിടിച്ചാണ് പ്രതിപക്ഷ നേതാവ്  രംഗത്തത്തെിയിരിക്കുന്നത്. സരിത നുണപരിശോധനക്ക് സമ്മതം അറിയിക്കുകയും മുഖ്യമന്ത്രി വിസമ്മതിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷകനാണ് കമീഷന്‍ മുമ്പാകെ ഈ ചോദ്യം ഉന്നയിച്ചതെന്നായിരുന്നു കെ.സി. ജോസഫിന്‍െറ പ്രതികരണം. നുണ പരിശോധന ആവശ്യമെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടത് കമീഷനാണെന്നും പ്രതിയുടെ അഭിഭാഷകനല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

മുഖ്യമന്ത്രിയുടെ മൊഴികളില്‍  വൈരുധ്യമില്ളെന്നും അതുകൊണ്ടുതന്നെ നുണപരിശോധനാ സാഹചര്യമില്ളെന്നും മന്ത്രി അവകാശപ്പെട്ടു. സരിത ഇടക്കിടെ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. സരിതയെയാണ് നുണ പരിശോധനക്ക് വിധേയയാക്കേണ്ടത്. സരിത സാഹചര്യത്തെളിവുകളും തീയതിയും സഹിതമാണ് ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വ്യക്തമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറി.
 
  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.