ടോള്‍പ്ലാസയില്‍ യാത്രക്കാരനെ അപമാനിച്ച ഡിവൈ.എസ്.പിക്ക് വീണ്ടും തൃശൂരില്‍ നിയമനം

തൃശൂര്‍: മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരനെ അപമാനിച്ചതിന് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയ ഡി.വൈ.എസ്.പി കെ.കെ. രവീന്ദ്രന് മിന്നല്‍ വേഗത്തില്‍ തൃശൂരില്‍ നിയമനം. സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായി തൃശൂരില്‍ നിയമിച്ചു കൊണ്ടാണ് ഉത്തരവായത്.

കാസര്‍കോട്ട് ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ച ഡി.വൈ.എസ്.പി കഴിഞ്ഞ ദിവസം ചുമതലയേറ്റതിന് പിന്നാലെ തൃശൂരിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവും സമ്പാദിച്ചു. വീണ്ടും തൃശൂരിലേക്ക് മാറ്റിയതിനു പിന്നില്‍ ഒരു മന്ത്രിയുടെ സമ്മര്‍ദമുണ്ടെന്ന് പറയുന്നു. ഡി.വൈ.എസ്.പി സുബ്രഹ്മണ്യനെ മാറ്റിയാണ് രവീന്ദ്രനെ തൃശൂര്‍ എസ്.എസ്.ബിയില്‍ നിയമിച്ചിരിക്കുന്നത്.

ആരോപണ വിധേയനായ ഡി.വൈ.എസ്.പി കെ.കെ. രവീന്ദ്രനെ കാസർകോട് ജില്ലയിൽ നിയമിക്കുന്നതിനെതിരെ വൻപ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. സ്ഥലംമാറ്റ നടപടി കാസർകോട് ജില്ലക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ആരോപണം. എന്നാൽ, കാസർകോട് ജില്ലക്കാരെ അപമാനിച്ചിട്ടില്ലെന്നും അവിടെ മാത്രമെ ഒഴിവുണ്ടായിരുന്നുള്ളു എന്നത് കൊണ്ടാണ് ഡി.വൈ.എസ്.പിയെ അങ്ങോട്ട് സ്ഥലം മാറ്റിയതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.