തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടിക്ക്. പെന്‍ഷന്‍ തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് പ്രാഥമിക പരിപാടി. തുടർന്നുള്ള നടപടി പിന്നീട് തീരുമാനിക്കുമെന്നാണ് അറിയുന്നത്. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
സാങ്കേതിക പിഴവ് മൂലമാണോ പെൻഷൻ ലഭിച്ചതെന്ന് പ്രാഥമികമായി പരിശോധിക്കും. വിധവ-വികലാംഗ പെന്‍ഷനുകളാണ് ഉദ്യോഗസ്ഥര്‍ അനർഹമായി കൈപറ്റിയത്. കോളേജ് അധ്യാപകർ ഉള്‍പ്പെടെ വിവിധസർക്കാർ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്.
373 പേരാണ് ആരോഗ്യവകുപ്പില്‍ അനർഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. ഇത്തരത്തിൽ പണം ലഭിച്ചവർ അധികൃതരെ വിവരം അറിയിക്കാത്തതിനെ കുറിച്ചും അന്വേഷിക്കും.
അനര്‍ഹരെ ഒഴിവാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും സർക്കാർ നടപടി എടുക്കും. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എജുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും അനർഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.