മുഖ്യമന്ത്രിക്കും ആര്യാടനും എതിരെ കേസെടുക്കേണ്ടെന്ന് ഹൈകോടതി

കൊച്ചി: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനും എതിരെ കേസെടുക്കേണ്ടെന്ന് ഹൈകോടതി. ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന തൃശൂർ വിജിലൻസ് കോടതി വിധി ഹൈകോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട വിജിലൻസ് കോടതി നടപടിയെ ഹൈകോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മതിയായ തെളിവുകളില്ലാതെ നിരുത്തരവാദപരമായ ഉത്തരവാണ് വിജിലൻസ് കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് പി. ഉബൈദ് നിരീക്ഷിച്ചു. തന്‍റെ മുമ്പിലുള്ള രേഖകൾ പരിശോധിച്ച് ആയിരിക്കണം ഒരു ന്യായാധിപൻ വിധി പറയേണ്ടത്. അല്ലാതെ പോസ്റ്റ് ഒാഫീസ് പോലെ തന്‍റെ മുമ്പിൽ വരുന്ന പരാതികൾ കൈമാറുയല്ല വേണ്ടതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

വിജിലൻസ് കോടതി ഉത്തരവ് നിയമവാഴ്ചക്ക് ആശാസ്യമല്ല. വിജിലൻസ് കോടതിയുടെ ഈ സമീപനം ഹൈകോടതി ഭരണനിർവഹണ വിഭാഗം പരിശോധിക്കണം. സ്വന്തം അധികാര പരിധി പോലും ജഡ്ജിക്ക് അറിയില്ലെന്നും ഇങ്ങനെ ഒരു ജഡ്ജിയെ കൊണ്ട് എങ്ങനെ മുന്നോട്ടു പോകാനാവുമെന്നും പി. ഉബൈദ് നിരീക്ഷിച്ചു. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.