പാലക്കാട്: വിജിലന്‍സില്‍ പ്രതീക്ഷ ഇല്ലാത്തതിനാല്‍ ബാര്‍, സോളാര്‍ കേസുകളുടെ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തുകയോ സി.ബി.ഐക്ക് വിടുകയോ ആണ് അഭികാമ്യമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. വിമോചനയാത്രയുടെ ഭാഗമായി എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഒരാഴ്ചക്കുശേഷം ഈ ആവശ്യം ഉന്നയിച്ച് ബി.ജെ.പി ഹൈകോടതിയെ സമീപിക്കും. എന്ത് അപമാനം സഹിച്ചും കസേരയില്‍ ഒട്ടിപ്പിടിച്ചിരിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. കെ. ബാബുവിന്‍െറ രാജിക്കത്ത് ഉമ്മന്‍ചാണ്ടി എന്തിനാണ് കൈവശം വെച്ചിരിക്കുന്നത്? തന്നെപ്പോലെ മറ്റുള്ളവരും ആയിക്കോട്ടെ എന്ന നിലപാടാണ് അദ്ദേഹത്തിന്. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് യു.ഡി.എഫ് തയാറാകണമെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.