കാസര്‍കോട്: കൃഷിമന്ത്രി കെ.പി. മോഹനന്‍െറ അധ്യക്ഷതയില്‍ കാസര്‍കോട് കലക്ടറേറ്റ് ഹാളില്‍ വിളിച്ച എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും ബഹിഷ്കരണത്തെയും എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതിയുടെ എതിര്‍പ്പിനെയും തുടര്‍ന്ന് അലങ്കോലപ്പെട്ടു. ശനിയാഴ്ച രാവിലെ 10നായിരുന്നു യോഗം.എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതി നേതൃത്വത്തില്‍ ദുരിതബാധിതരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ യോഗം തടയാന്‍ കലക്ടറേറ്റിന് മുന്നിലത്തെിയതിനാല്‍ വന്‍ പൊലീസ് സംരക്ഷണത്തിലാണ് സെല്‍ അംഗങ്ങളെ ഹാളിലേക്ക് കടത്തിവിട്ടത്. യോഗം ആരംഭിക്കും മുമ്പ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, തിരുവനന്തപുരത്ത് ദുരിതബാധിതരുടെ അമ്മമാര്‍ പട്ടിണി സമരം നടത്തുകയാണെന്നും അതിനാല്‍ ഇവിടെ യോഗം നടത്തുന്നതിന് പ്രസക്തിയില്ളെന്നും അറിയിച്ചു.
തുടര്‍ന്ന് മന്ത്രി കെ.പി. മോഹനന്‍, എം.എല്‍.എമാരായ പി.ബി. അബ്ദുല്‍റസാഖ്, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ പി. കരുണാകരന്‍ എം.പി, പ്രതിപക്ഷ എം.എല്‍.എമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ എന്നിവരോട് യോഗം നടത്താന്‍ സഹകരണം അഭ്യര്‍ഥിച്ചു. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ സെല്ലിന്‍െറ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാവുകയാണെന്നും സെല്‍ രൂപവത്കരിച്ചതു മുതല്‍ പറയുന്ന കാര്യങ്ങളൊന്നും നടപ്പാകുന്നില്ളെന്നും പറഞ്ഞു. അതിനാല്‍, യോഗം നടത്തേണ്ടെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ അറിയിച്ചു.ഈ സമയം മന്ത്രി മോഹനനെതിരെ മുദ്രാവാക്യം വിളിച്ച് മുനീസ അമ്പലത്തറ, ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്‍റ് പി. കൃഷ്ണന്‍, പി. മുരളീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഹാളിനുപുറത്ത് പ്രതിരോധം തീര്‍ത്തു. അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച സമരസമിതി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
ഒരു മണിക്കൂറോളം പ്രതിരോധവും മുദ്രാവാക്യം വിളിയും നീണ്ടതോടെ യോഗം നിര്‍ത്തിവെച്ചു. ദുരിതബാധിതരായ കുട്ടികള്‍ നിലവിളിച്ചെങ്കിലും ഇവരെ കാണാന്‍ മന്ത്രി തയാറായില്ല. ബഹളമായതോടെ സെല്‍ യോഗം നടത്തുന്നില്ളെന്ന് മന്ത്രി പ്രഖ്യാപിച്ചശേഷം പിന്നീട് കലക്ടറുടെ ചേംബറില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.