കന്നുകാലികളിലും ഗുണപാഠമുണ്ട്!

മനുഷ്യനുപുറമെ പക്ഷികള്‍, മത്സ്യങ്ങള്‍, കന്നുകാലികള്‍, പ്രാണികള്‍ തുടങ്ങിയ ജീവിവര്‍ഗങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുതായി കാണാം. ഒട്ടകം, പശു, തേനീച്ച, ഉറുമ്പ്, കാക്ക, കുതിര, കഴുത, കുരങ്ങ്, ആന തുടങ്ങിയ അനേകം ജീവികളെ ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അവയില്‍ പലതില്‍നിന്നും മനുഷ്യന്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും കന്നുകാലികളില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. അവയുടെ ഉദരത്തിലുള്ളവയില്‍ നിന്ന് നിങ്ങളെ നാം കുടിപ്പിക്കുന്നു. നിങ്ങള്‍ക്കവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. നിങ്ങളവയെ ഭക്ഷിക്കുകയും ചെയ്യുന്നു’ (വി.ഖു. 23:21). മനുഷ്യന്‍െറ ഉപകാരത്തിന് വേണ്ടിയാണ് അല്ലാഹു കന്നുകാലികളെ  സൃഷ്ടിച്ചിരിക്കുന്നത്. അവന് ഭക്ഷണത്തിനും സഞ്ചാരത്തിനും ചരക്ക് ഗതാഗതത്തിനും അവയെ ഉപകാരപ്പെടുത്താം. അല്ലാഹു പറയുന്നു: ‘അല്ലാഹു കന്നുകാലികളെ സൃഷ്ടിച്ചു. അവയില്‍ നിങ്ങള്‍ക്ക് തണുപ്പകറ്റാനുള്ള വസ്ത്രമുണ്ട്.

മറ്റ് ഉപകാരങ്ങളും. നിങ്ങളവയെ തിന്നുകയും ചെയ്യുന്നു. നിങ്ങള്‍ കൗതുകത്തോടെയാണ് അവയെ മേച്ചില്‍ സ്ഥലത്തുനിന്ന് തിരിച്ചുകൊണ്ടുവരുന്നത്. മേയാന്‍ വിടുന്നതും അവ്വിധംതന്നെ. കടുത്ത ശാരീരിക പ്രയാസത്തോടെയല്ലാതെ നിങ്ങള്‍ക്ക് ചെന്നത്തൊനാവാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ ചുമന്നു കൊണ്ടു പോവുന്നു. നിങ്ങളുടെ നാഥന്‍ അതീവ ദയാലുവും പരമകാരുണികനുമാണ്. അവന്‍ കുതിരകളെയും കോവര്‍ കഴുതകളെയും കഴുതകളെയും സൃഷ്ടിച്ചു. നിങ്ങള്‍ക്ക് യാത്രക്കുപയോഗിക്കാനും അലങ്കാരമായും. നിങ്ങള്‍ക്കറിയാത്ത പലതും അവന്‍ സൃഷ്ടിക്കുന്നു (വി.ഖു. 16:5-8). മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ ചലിക്കുന്നവയുമുണ്ട്. അല്ലാഹു അവന്‍ ഇച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ് (വി.ഖു. 24:45).

വിശേഷ ബുദ്ധിയും ചിന്താശേഷിയും നല്‍കാതെ ഈ മൃഗങ്ങളെ അല്ലാഹു മനുഷ്യന് കീഴ്പ്പെടുത്തിക്കൊടുത്തതും അവന്‍െറ ഒൗദാര്യമാണ്. തന്നെക്കാള്‍ എത്രയോ ഇരട്ടി ശക്തിയും ശൗര്യവുമുള്ള ആനയെയും സിംഹത്തെയുമൊക്കെ നിയന്ത്രിക്കുന്ന മനുഷ്യന്‍ പക്ഷേ ഈ ദൃഷ്ടാന്തങ്ങളെക്കുറിച്ച് വേണ്ടത്ര ചിന്തിക്കുന്നില്ല. ‘നിങ്ങള്‍ക്ക് കന്നുകാലികളെ സൃഷ്ടിച്ചുതന്നത് അല്ലാഹുവാണ്. അവയില്‍ ചിലത് നിങ്ങള്‍ക്ക് സവാരി ചെയ്യാനാണ്. ചിലത് ആഹരിക്കാനും. അവകൊണ്ട് നിങ്ങള്‍ക്ക്  വളരെയേറെ പ്രയോജനമുണ്ട്. അവയിലൂടെ നിങ്ങളുടെ മനസ്സിലെ പല ആഗ്രഹങ്ങളും നിങ്ങള്‍ എത്തിപ്പിടിക്കുന്നു. അവയുടെ പുറത്തിരുന്നും കപ്പലുകളിലുമാണല്ളോ നിങ്ങള്‍ യാത്ര ചെയ്യുന്നത്. (വി.ഖു. 40:79,80). പശു നമുക്ക് പാല്‍തരുന്നു എന്നാണല്ളോ നാം ചെറുപ്പത്തില്‍ പഠിച്ചിട്ടുള്ളത്.

കന്നുകാലികളില്‍നിന്ന് ലഭിക്കുന്ന പാല്‍ ഒരു ദൈവിക ദൃഷ്ടാന്തമാണ്. എത്ര കോടി ലിറ്റര്‍ പാലാണ് ഒരു ദിവസം മനുഷ്യന്‍ കന്നുകാലികളില്‍നിന്ന് കറന്നെടുത്ത് ഉപയോഗിക്കുന്നത് എന്ന് ആലോചിച്ചുനോക്കുക. അവയുടെ ശരീരത്തിലുള്ള ഈ പാല്‍നിര്‍മാണ ഫാക്ടറി ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍െറ ഭൂമിയിലെ ജീവതം ദുസ്സഹമാവുമായിരുന്നു. ഖുര്‍ആന്‍ പറഞ്ഞു: ‘നിശ്ചയമായും കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ വയറ്റിലുള്ളതില്‍നിന്ന്, ചാണകത്തിനും ചോരക്കുമിടയില്‍നിന്ന് നിങ്ങളെ നാം ശുദ്ധമായ പാല്‍ കുടിപ്പിക്കുന്നു. കുടിക്കുന്നവര്‍ക്കെല്ലാം ആനന്ദദായകമാണത്(വി.ഖു.16:66).  മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന ഒട്ടകം ജീവികളില്‍ ഒരദ്ഭുതമാണ്. ഒട്ടകത്തെ സൂക്ഷ്മനിരീക്ഷണത്തിനും പരീക്ഷണത്തിനും വിധേയമാക്കണമെന്ന് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു. ‘ഒട്ടകത്തെ എങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് അവര്‍ നോക്കുന്നില്ളേ?’ (വി.ഖു. 88:17). നാല്‍ക്കാലികളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങള്‍ക്കുവേണ്ടിയാണ്. അവയില്‍ ശരീരം ചൂടാക്കാനുള്ള ഉപാധിയുണ്ട്. മറ്റനേകം പ്രയോജനങ്ങളുമുണ്ട്. അവയുടെ മാംസം നിങ്ങള്‍ തിന്നുന്നു.

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.