കൊച്ചി: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. എല്ലാ പൗരന്‍മാര്‍ക്കും ഒരേതരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതക്കും ഐക്യത്തിനും ഉപകരിക്കുമെന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
എന്നാൽ, എല്ലാ വിഭാഗങ്ങളുമായുള്ള അഭിപ്രായ സമന്വയം ഇക്കാര്യത്തിൽ ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമ്പോൾ ആചാരപരമയ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. ഏക സിവില്‍കോഡിന് പിന്നിൽ ഹിന്ദുത്വ അജണ്ടയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.