വിവാദ പ്രസംഗം: കെ.സി. അബുവിന് മുന്‍കൂര്‍ ജാമ്യം

വിവാദ പ്രസംഗം: കെ.സി. അബുവിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: തെരഞ്ഞെടുപ്പ് യോഗത്തില്‍ വര്‍ഗീയവിദ്വേഷമുയര്‍ത്തും വിധം പ്രസംഗിച്ചുവെന്ന കേസില്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് നല്ലളം പൊലീസെടുത്ത കേസില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 25,000 രൂപയുടെ ജാമ്യവും തുല്യ തുകക്കുള്ള രണ്ട് ആള്‍ജാമ്യവും അനുവദിക്കണമെന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ടി.എസ്.പി. മൂസതിന്‍െറ വിധി.

സാക്ഷികളെ സ്വാധീനിക്കരുതെന്നും നോട്ടീസ് ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ മൊഴിനല്‍കാന്‍ ഹാജരാകണമെന്നും വ്യവസ്ഥകള്‍ ലംഘിക്കരുതെന്നും ഉത്തരവിലുണ്ട്. അബുവിനുവേണ്ടി അഡ്വ. ഷഹീര്‍ സിങ് ഹാജരായി. 2016 ഏപ്രില്‍ ഏഴിന് ബേപ്പൂര്‍ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അബു ചെയ്ത പ്രസംഗത്തിനെതിരെ ബേപ്പൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ.പി. പ്രകാശ്ബാബു സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.