കൊച്ചി: മുന്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ പേഴ്സണല്‍ അസിസ്റ്റന്‍റ് ലിജോ ജോസഫിന്‍െറ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വരവില്‍ കവിഞ്ഞ സ്വത്തിന്‍െറ രേഖകള്‍ കണ്ടത്തെിയതായി സൂചന. ലിജോ ജോസഫിന്‍െറ തൃശൂര്‍ അരണാട്ടുകരയിലെ വീട്ടില്‍ എറണാകുളത്തുനിന്നുള്ള വിജിലന്‍സ് സംഘം വ്യാഴാഴ്ച രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നു.
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലായതിനുശേഷം ഇയാളുടെ സ്വത്ത് രണ്ടിരട്ടിയിലേറെ വര്‍ധിച്ചതായാണ് വിജിലന്‍സ് വിലയിരുത്തുന്നത്. തൃശൂര്‍ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരുകോടിയിലേറെ വിലവരുന്ന ഭൂമി വാങ്ങിയതായും അമ്മയുടെ പേരില്‍ 30 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതായുമാണ് വിജിലന്‍സിന്‍െറ പ്രാഥമിക കണ്ടത്തെല്‍. ഇതുകൂടാതെ, അമ്മയുടെ പേരില്‍ ഒരു റസ്റ്റാറന്‍റ് വാങ്ങിയതിന്‍െറ രേഖകള്‍ കണ്ടത്തെിയതായും പറയുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നതായി നാലുമാസം മുമ്പാണ് വിജിലന്‍സിന് പരാതി ലഭിച്ചത്. സഹകരണവകുപ്പിലെ നിയമനങ്ങളിലടക്കം ഇയാള്‍ ഇടപെടുന്നതായി കാണിച്ചാണ് തൃശൂര്‍ സ്വദേശി പരാതി നല്‍കിയത്. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെുകയായിരുന്നു. തൃശൂരില്‍ പുതുതായി നിര്‍മിക്കുന്ന വീടും ചാലക്കുടിയിലെ നഗരസഭാ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റാറന്‍റും അടക്കമുള്ള സ്വത്തുക്കള്‍ മന്ത്രിയുടെ പി.എ ആയ ശേഷമാണ് സമ്പാദിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ശിപാര്‍ശ നല്‍കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച വിജിലന്‍സ് കോടതിയില്‍ രഹസ്യമായി പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം സര്‍ച്ച് വാറന്‍റ് നേടുകയായിരുന്നു.
എറണാകുളം വിജിലന്‍സ് സ്പെഷല്‍ സ്ക്വാഡ് സി.ഐ ബെന്നി ജേക്കബിന്‍െറ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ ഏഴിന് റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ ലഭിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ഇയാളെ ചോദ്യം ചെയ്യും. നേരത്തേ പ്രാദേശിക ടി.വി ചാനലില്‍ പ്രവര്‍ത്തിച്ച ശേഷം കോണ്‍ഗ്രസ് ചാനലായ ജയ് ഹിന്ദ് ടി.വിയില്‍ റിപ്പോര്‍ട്ടറായിരിക്കെയാണ് ലിജോ ജോസഫ് സി.എന്‍. ബാലകൃഷ്ണന്‍െറ പേഴ്സണല്‍ സ്റ്റാഫിലത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.