അപകീര്‍ത്തി കേസ്: പി.സി. ജോര്‍ജിനെ കുറ്റവിമുക്തനാക്കി

കൊച്ചി: കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജ് എം.എല്‍.എയെ കോടതി കുറ്റവിമുക്തനാക്കി.

കരീമിനുവേണ്ടി അന്നത്തെ ഹൈകോടതി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണപിഷാരടിയുടെ വിധി. ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയുടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് എളമരം കരീം 200 കോടി യുടെ അഴിമതി നടത്തിയെന്ന് 2008 മേയ് അഞ്ചിന് പി.സി. ജോര്‍ജ് പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.