ജിഷവധം: കോടതി തിരിച്ചറിയൽ പരേഡ് അനുവദിച്ചു

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്‍ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ കോടതി അനുമതി നൽകി. പരേഡിന് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി. തീയതി മജിസ്ട്രേട്ട് തീരുമാനിക്കും. പരേഡിനായി സാക്ഷികളെ സമന്‍സ് അയച്ച് വരുത്തേണ്ടതുണ്ട്. തിങ്കളോ ചൊവ്വയോ ആകും തിരിച്ചറിയില്‍ പരേഡ് നടക്കുക എന്നാണ് അറിയുന്നത്. ഇതിനുശേഷം മറ്റു തെളിവെടുപ്പുകൾക്കായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണനയെന്നും ഇതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങള്‍ വൈകിക്കേണ്ടെന്ന തീരുമാനം.  

അതേസമയം, അമീറുൽ ഇസ്‍ലാം താമസിച്ചിരുന്ന ലോഡ്ജിന്‍റെ ഉടമസ്ഥനെതിരെ കേസെടുക്കാന്‍ സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ചു തവണ ചോദ്യം ചെയ്തിട്ടും അമീര്‍ ഇവിടെ താമസിച്ചിരുന്ന കാര്യ ഇയാള്‍ പറഞ്ഞിരുന്നില്ല. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നായിരുന്നു ആദ്യതീരുമാനം. എന്നാൽ ലോഡിജിൽ താമസിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് വിവരം അറിയിക്കാൻ ഇയാൾക്ക് കഴിയാതിരുന്നതെന്നാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തിൽ കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.